Challenger App

No.1 PSC Learning App

1M+ Downloads
ഇലിയഡ് എഴുതിയത് ?

Aഹോമർ

Bവെർജിൽ

Cആർതസ് ഇവാൻസ്

Dപ്ലേറ്റോ

Answer:

A. ഹോമർ

Read Explanation:

പുരാതന ഗ്രീക്ക് ചരിത്രം


1. മിനോവൻ നാഗരികത (ബിസി 2000-1400)

  • ക്രീറ്റ് ദ്വീപിലാണ് ഈ നാഗരികതയ്ക്ക് തുടക്കം കുറിച്ചത്

  • കണ്ടെത്തിയത്: ആർതസ് ഇവാൻസ് - archaeologist 

  • മിനോസ് - രാജാവിന്റെ പേരിൽ നിന്നാണ് ഈ നാഗരികതയ്ക്ക് മിനോവൻ നാഗരികത എന്ന പേരുവന്നത്

  • ലിപി: ‘ലീനിയർ എ

  • യൂറോപ്പിലെ ആദ്യത്തെ വെങ്കലയുഗ സംസ്കാരം

  • കൃഷിയും പശുവളർത്തലും

  • ഈജിപ്തുമായും തുർക്കിയുമായും വ്യാപാര ബന്ധം

  • ഗോതമ്പ്, മുന്തിരി, ഒലിവ് എന്നിവ ഉത്പാദിപ്പിച്ചു 

  • പ്രകൃതിക്ഷോഭം മൂലം തകർന്നു

  • അഗ്നിപർവ്വത സ്ഫോടനം

  • ഗ്രീസിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ആളുകൾ ക്രീറ്റ് ദ്വീപിലേക്ക് വന്ന് 

  • ഒരു പുതിയ നാഗരികത ആരംഭിച്ചു

2. മൈസീനിയൻ കാലഘട്ടം (ബിസി 1600-1200) 

  • ഗ്രീസിൽ നിന്ന് കുടിയേറി

  • മൈസീനിയൻ ഒരു പ്രധാന പുരാവസ്തു സ്ഥലമായിരുന്നു 

  • കണ്ടെത്തിയത് : ഹെൻറിച്ച് ഷ്ലീമാൻ

  • ലിപി: ‘ലീനിയർ ബി’ - മൈക്കൽ വെൻട്രിസ്

  • ലീനിയർ ബി ഗ്രീക്ക് ഭാഷയുടെ ആദ്യ രൂപമായിരുന്നു

  • പെലോപ്പൊന്നീസ് ഗോത്രവർഗക്കാരായ ഡോറിയൻമാരുടെ ആക്രമണമാണ് നാഗരികതയുടെ തകർച്ചയ്ക്ക് കാരണം

3. ഇരുണ്ട യുഗം (ബിസി 1200-800)

  • അയോണിക് (ഏഥൻസിലെ ജനങ്ങൾ ഈ ഭാഷ സംസാരിച്ചിരുന്നു), ഡോറിക്, എയോലിക് ഭാഷകൾ

  • ശരിയായ ഗ്രീക്ക് ഭാഷയുടെ തുടക്കം

  • ഹോമർ എഴുതിയതാണ് ഇലിയഡും ഒഡീസിയും

  • ട്രോജൻ യുദ്ധം - 10 വർഷം നീണ്ടുനിന്നു 

  • ട്രോയിയും ഗ്രീസും തമ്മിലുള്ള യുദ്ധം

  • പട്ടണങ്ങൾ കുറഞ്ഞു

  • ജനസംഖ്യ കുറഞ്ഞു 

4. പുരാതന യുഗം / Archaic period (ബിസി 800-500)

  • ഈ കാലഘട്ടത്തിലാണ് ഗ്രീക്ക് നാഗരികതയുടെ അടിത്തറ പാകിയത്

  • ഗ്രീക്ക് നഗര-സംസ്ഥാനങ്ങൾ - ഏഥൻസ്, സ്പാർട്ട, തീബ്സ്, കൊരിന്ത്, സിറാക്കൂസ്, ത്രേസ്

  • പ്രഭുക്കന്മാരും കർഷകരും തമ്മിലുള്ള സംഘർഷം


Related Questions:

മൈസീനിയൻ നാഗരികതയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ?
'അറിവാണ് നന്മ' എന്നുപഞ്ഞത് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഡോറിയൻ ഗ്രീക്കുകാരാണ് തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത്.
  2. സ്പാർട്ടൻ ഗവൺമെന്റിന്റെ ഏറ്റവും സുശക്തമായ ഘടകം, എഫോർസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരഞ്ചംഗ സമിതിയായിരുന്നു.
  3. സോഷ്യലിസ്റ്റ് ഭരണ ക്രമമുള്ള സൈനിക നഗരരാഷ്ട്രമായ സ്പാർട്ട വിസ്തൃതിയിൽ ഏറ്റവും ചെറുതായിരുന്നു.
    സാഫോ, പിന്ദാർ തുടങ്ങിയ കവികൾ ആരുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?
    അലക്സാണ്ടർ ഏത് പേർഷ്യൻ ഭരണാധികാരിക്കെതിരെയാണ് പോരാടിയത് ?