Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം വിശേഷണങ്ങൾ ഹിമാലയ പർവത നിരകളും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര.

2.ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതനിര.

3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര.

4.ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര.

A1,2

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.

  • ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌.

  • ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌.

  • ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌.

  • ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.

  • ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

  • ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരയാണ് ഹിമാലയം.


Related Questions:

The part of the Himalayas lying between Satluj and Kali rivers is known as __________.
What is another name by which Himadri is known?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ജമ്മു കശ്മീരിൻ്റെ വടക്ക് സ്ഥിതി ചെയ്യുന്ന പർവ്വത മേഖലയാണ് ട്രാൻസ് ഹിമാലയം.

2.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ മലനിരകളാണ് ട്രാൻസ് ഹിമാലയൻ നിരകൾ.

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.സംസ്കൃതത്തിൽ ഹിമാലയം എന്ന വാക്കിൻറെ അർത്ഥം മഞ്ഞിൻ്റെ വീട് എന്ന ആകുന്നു.

2.'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന പർവ്വതനിര ഹിമാലയമാണ്.

3.കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കൂടി വരുന്നു.

പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരഏതാണ് ?