Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏത് പുരാതന നാഗരികതയുമായിട്ടാണ് ഹാരപ്പൻ ജനതയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നത് ?

Aചൈനീസ് സംസ്കാരം

Bമെസൊപ്പൊട്ടേമിയ

Cപേർഷ്യൻ സാമ്രാജ്യം

Dഗ്രീക്ക് നാഗരികത

Answer:

B. മെസൊപ്പൊട്ടേമിയ

Read Explanation:

  • ഹാരപ്പൻ ജനത മഗാൻ,മെസോപ്പൊട്ടോമിയ എന്നീ സംസ്കാരങ്ങളുമായി  വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു
  • മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹാരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads), തൂക്കക്കട്ടികളും‍ ലഭിച്ചത് മേൽ സൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു.
  • മെസോപ്പോട്ടേമിയൻ രേഖകളിൽ ഹാരപ്പൻ സംസ്കൃതിയെ 'മെലൂഹ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്
  • മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിൽ 'മെലൂഹ'യെക്കുറിച്ച്  പരാമർശമുണ്ട് 
  • മെസൊപ്പൊട്ടേമിയക്കാർ 'ലാപിസ് ലസൂലി' വാങ്ങിയിരുന്നത് ഹാരപ്പയിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു 

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമ്മിതി ഏതെന്ന് കണ്ടെത്തുക :

  • മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി 

  • ദീർഘചതുരാകൃതി

  • അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം

  • രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ

H ആകൃതിയിലുള്ള സെമിത്തേരികൾ ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത് ?
പൂർവ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?
Archaeological ruins of which of the following places are in the UNESCO World Heritage List ?