App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഛേദകസീമയുടെ ഉദാഹരണം ഏതാണ് ?

Aവടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല

Bഹിമാലയ പർവതം

Cകിഴക്കൻ ആഫ്രിക്കയിലെ ഗ്രീൻ റിഫ്റ്റ് വാലി

Dഇവയൊന്നുമല്ല

Answer:

A. വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല

Read Explanation:

സ്ഥാനന്തര സീമ/ഛേദക സീമ

  • ഫലകങ്ങൾ തിരശ്ചീനമായി ഉരസി നീങ്ങുന്ന ഫലകാതിരുകളാണിവ.
  • ഇത്തരം ഫലകാതിരുകളിൽ ഭൂവൽക്കം പുതുതായി നിർമിക്കപ്പെടുകയോ നശിപ്പിക്ക പ്പെടുകയോ ചെയ്യുന്നില്ല.
  • സമുദ്രാന്തർപർവതനിരകൾക്കു ലംബമായാണ് സ്ഥാനാന്തര സീമകളുടെ തലം.
  • രണ്ടു ഫലകങ്ങൾ പരസ്പരം ഉരസ്സി നീങ്ങുന്ന ഇത്തരം ഫലകസീമകൾ ഭ്രംശമേഖലകളാണ്
    (Fault regions).
  • ഇത്തരം ഫലകസീമകളിൽ പൊതുവെ ഭൂരൂപങ്ങൾ സൃഷ്ട്‌ടിക്കപെടാറില്ല.
  • മറ്റിടങ്ങളെ അപേക്ഷിച്ചു ഫലകാതിരുകൾ പൊതുവെ ദുർബലമായതിനാൽ ഇത്തരം ഫലകാതിരുകൾ പൊതുവെ ഭൂകമ്പങ്ങൾ, അഗ്നിപർവ്വതങ്ങൾ. ഭൂഭ്രംശങ്ങൾ എന്നിവ കൊണ്ട് പ്രക്ഷുബ്ധമായിരിക്കും.
  • വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.

Related Questions:

കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?
ജൈവവൈവിധ്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
Himalayan mountain range falls under which type of mountains?