Challenger App

No.1 PSC Learning App

1M+ Downloads

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

A1,2,3

B1,2,4

Cഎല്ലാ പ്രസ്താവനകളും തെറ്റ്

Dഎല്ലാ പ്രസ്താവനകളും ശരി

Answer:

D. എല്ലാ പ്രസ്താവനകളും ശരി

Read Explanation:

ഐക്യരാഷ്ട്രസഭ രൂപീകൃതമായതിനുശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ യുദ്ധമാണ് കൊറിയൻ യുദ്ധം.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. 1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു.


Related Questions:

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായ വർഷം ?
Where is the headquarters of the ADB?
'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?
ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?