Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

1.ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ആണ്  ആഗ്നേയശിലകൾ.

2.ഭൂവൽക്കത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ  ശിലകളാൽ നിർമിതമാണ്.

3.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപം പ്രാപിക്കുന്നത്‌.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ആഗ്നേയ ശിലകൾ

  • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
  • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.
  • ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.
  • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.
  • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.
  • ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.
  • സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.
  • 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.
  • ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.
  • മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ചു രൂപംകൊള്ളുന്നത് ആകയാൽ, ആഗ്നേയശിലകളെ പിതൃ ശില,പ്രാഥമിക ശില,അടിസ്ഥാനശില,ശിലകളുടെ മാതാവ് എന്നെല്ലാം വിളിക്കുന്നു.
  • ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

ആഗ്നേയ ശിലകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം :

1.ആന്തരാഗ്നേയ ശിലകൾ.([Intrusive Igneous Rocks)

  • ഡയോറൈറ്റ്, ഗ്രാനൈറ്റ്,ഗാബോ എന്നിവ ഉദാഹരണങ്ങളാണ്.
  • ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്. 

2.ബാഹ്യാഗ്നേയശികൾ (Extrusive Igneous Rocks) 

  • അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
  • ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്. 

Related Questions:

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു ഏത് ?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?

Which of the following statements is correct?

  1. Green Revolution includes use of High Yield Variety of Seeds, improved Irrigation, Vertical Farming etc
  2. Norman Borlaug is considered as the father of Green Revolution in the world
    2024 നവംബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?