Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനമാണ് 'ബ്ലോഗ്'
  2. 'ബ്ലോഗ്' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് റേ ടോംലിൻസൺ
  3. 'വെബ് ലോഗുകൾ' എന്നാണ് ബ്ലോഗുകൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്

    Aഒന്നും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

     'ബ്ലോഗ്'

    • സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനമാണ് 'ബ്ലോഗ്'.
    • ഒരു ബ്ലോഗിൽ തത്ത്വചിന്ത, മതം, കലകൾ മുതൽ ശാസ്ത്രം, രാഷ്ട്രീയം, കായികം എന്നിങ്ങനെ ഒരു പ്രത്യേക വിഷയത്തെയോ വിഷയങ്ങളെയോ സംബന്ധിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.
    • 'വെബ് ലോഗുകൾ' എന്നാണ് ബ്ലോഗുകൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.
    • വെബ് ലോഗ് എന്ന പദത്തിൻ്റെ ഉപജ്ഞാതാവ് : ജോൺ ബർഗർ
    • ഇതിന് 'ബ്ലോഗ്' എന്ന വാക്കിലൂടെ ഹ്രസ്വ രൂപം സൃഷ്ടിച്ചത് പീറ്റർ മെർഹോൾസ് ആണ്.
    • വിദ്യാഭ്യാസ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗുകൾ 'എഡ്യുബ്ലോഗ്' എന്നറിയപ്പെടുന്നു.
    • വീഡിയോകൾ ഉൾപ്പെടുത്തിയിട്ടുള്ള ബ്ലോഗുകൾ 'വീ ബ്ലോഗ്' അഥവാ 'വ്ലോഗ്' എന്നറിയപ്പെടുന്നു

    Related Questions:

    ഡിജിറ്റൽ സിഗ്നേച്ചറിനെ നിയമപരമായി തിരിച്ചറിയുന്നതിനെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
    Wi Fi യുടെ പൂർണ്ണ രൂപം എന്താണ് ?
    ടെലഗ്രാം എന്ന സോഷ്യൽ മീഡിയയുടെ സ്ഥാപകൻ ആരാണ് ?
    In which year was Cyber law implemented in India?
    RTF ന്റെ പൂർണ്ണ രൂപം എന്താണ് ?