Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധമാണ് പ്ലാസി യുദ്ധം.
  2. യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ. 
  3. സിറാജ് - ഉദ് -ദൗളയെ വഞ്ചിച്ച്  ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന അദ്ദേഹത്തിന്റെ സൈന്യാധിപൻ ആണ്  മിർ ജാഫർ. 
  4. പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാൾ നവാബ് ആയി  ബ്രിട്ടീഷുകാർ അവരോധിച്ചത് മിർ ജാഫറിനെ ആണ്. 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Div മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പ്ലാസ്സി യുദ്ധം

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം.
    • ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച യുദ്ധം ആണിത്.
    • അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു.
    • 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.
    • യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ.
    • യൂറോപ്പിലെ സപ്തവർഷ യുദ്ധത്തിന്റെ (1756–1763) കാലത്തായിരുന്നു ഈ യുദ്ധം
    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.
    • സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ മിർ ജാഫർ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി.
    • തത്ഫലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം പരാജയപ്പെട്ടു.
    • യുദ്ധാനന്തരം മിർ ജാഫറിനെ ബ്രിട്ടീഷുകാർ അടുത്ത നവാബാക്കി.

    Related Questions:

    ഡെക്കാൻ കലാപങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ
    2. മഹാരാഷ്ട്രയിലെ പൂനെയിലെ സുപയിൽ നിന്നുമാണ് കലാപം ആരംഭിച്ചത്.
    3. കലാപത്തിന്റെ സ്വഭാവം കടപത്രങ്ങൾ നശിപ്പിക്കുക, പലിശക്കാരുടെ കണക്ക് പുസ്തകങ്ങൾ പരസ്യമായി കത്തിക്കുക എന്നിവയായിരുന്നു.
    4. ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1975 മെയ് 12

      സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

      i) വിധവാ പുനർവിവാഹം നിരോധിച്ചു. 

      ii) അടിമത്തം നിരോധിച്ചു. 

      iii) സതി നിരോധിച്ചു. 

      iv) ശൈശവ വിവാഹം നിരോധിച്ചു.

      Who founded the Ghadar Party

      കട്ടബൊമ്മൻ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

      1. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് വർഷങ്ങൾക്ക് മുന്നേ ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ നികുതി പ്രശ്നത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ നടത്തിയ കലാപമാണ് കട്ടബൊമ്മൻ കലാപം
      2. ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിന് ഏതിരെ നടന്ന കട്ടബൊമ്മൻ സമരം അവസാനിച്ചത് - 1799
      3. തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവാണ് വീരപാണ്ഡ്യ കട്ടബൊമ്മൻ
      4. വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് 1799 ൽ
        അഖിലേന്ത്യാ കിസാൻ കോൺഗ്രസ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത് ?