Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി 

A1 മാത്രം

B1ഉം 2ഉം.

C2ഉം 3ഉം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഫോട്ടോഇലക്ട്രിക് പ്രഭാവം - പ്രകാശ രശ്മികൾ പൊട്ടാസ്യം ,സോഡിയം ,സിങ്ക്  തുടങ്ങിയ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് - ഹെൻട്രിച്ച് ഹെർട്സ് 

  • കണ്ടെത്തിയ വർഷം - 1887 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിന് 1921 ലെ ഭൗതികശാസ്ത്രത്തിലെ  നോബൽ സമ്മാനത്തിന് ഐൻസ്റ്റീൻ അർഹനായി 

  • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - ഫോട്ടോഇലക്ട്രിക് പ്രഭാവം

  • പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന് വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം - ഫോട്ടോഇലക്ട്രിക് പ്രഭാവം

Related Questions:

The phenomenon of scattering of light by the colloidal particles is known as

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ് ആണ് 

  2. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം കറുപ്പ് ആണ് 

  3. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം വെള്ള ആണ്

ഒരു ഫോട്ടോണിന്റെ റെസ്റ്റ് മാസ്.................. ആണ്.
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണം ഏതാണ്?
'പാത്ത് വ്യത്യാസം' (Path Difference) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?