Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലേറ്ററുകളിൽ ചാർജ് ഒഴുകാതെ ഒരേ സ്ഥലത്ത് തങ്ങിനിൽക്കുന്ന വൈദ്യുതി എന്താണ്?

Aപ്രവാഹ വൈദ്യതി

Bവിദ്യുത് കാന്തികത

Cവൈദ്യുത വിശ്ലേഷണം

Dസ്ഥിതവൈദ്യുതി

Answer:

D. സ്ഥിതവൈദ്യുതി

Read Explanation:

സ്ഥിത വൈദ്യുതി (Static Electricity)

  • ചാർജുകളുടെ സാന്നിധ്യമോ ഒഴുക്കോ കാരണം ഉണ്ടാകുന്ന ഒരു ഊർജരൂപമാണ് വൈദ്യുതി.

  • ഇലക്ട്രോൺ കൈമാറ്റം വഴി വസ്തുക്കളെ ചാർജുള്ളവയാക്കി മാറ്റുന്ന പ്രക്രിയയെ വൈദ്യുതീകരണം (ചാർജിങ്) എന്നു പറയുന്നു.

  • വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളാണല്ലോ ഇൻസുലേറ്ററുകൾ. ഇവയിൽ ചാർജ് ശേഖരിക്കപ്പെട്ടാൽ അത് ഒഴുകാൻ കഴിയാതെ ഒരേ സ്ഥലത്തുതന്നെ തങ്ങിനിൽക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതിയെയാണ് സ്ഥിതവൈദ്യുതി എന്ന് പറയുന്നത്.


Related Questions:

പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
വൈദ്യുത ചാർജ് ഒരു _____ അളവാണ് .
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?
ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുതചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജിനെ --- എന്നാണു പറയുന്നത്.
ന്യൂട്രോണുകളുടെ ചാർജ് എന്താണ്?