App Logo

No.1 PSC Learning App

1M+ Downloads
ഇൽത്തുമിഷ് എന്ന പേരിൽ പ്രസിദ്ധനായ സുൽത്താന്റെ യഥാർത്ഥ പേര് ?

Aഷംസുദ്ദീൻ

Bഉലൂഖ് ഖാൻ

Cഅബ്ദുൽ ഖാസിം

Dഫക്രുദ്ദീൻ റാസി

Answer:

A. ഷംസുദ്ദീൻ

Read Explanation:

ഇൽത്തുമിഷ്



  • കുത്തബ്ദീൻ ഐബക്കിന്റെ മുൻകാല അടിമയും, പിന്നീട് മരുമകനായും തീർന്ന വ്യക്തി.
  • ആയതിനാൽ തന്നെ ഇദ്ദേഹത്തെ 'അടിമയുടെ അടിമ' എന്ന് വിശേഷിപ്പിക്കുന്നു.
  • 'ഷംസുദ്ധീൻ ' എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്
  • ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും, തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
  • യജമാനന്റെ മകളെ വിവാഹം കഴിക്കുക വഴി 'അമീർ ഉൽ ഉംറ' എന്ന സ്ഥാനം ഇദ്ദേഹത്തിന് ലഭിക്കുകയും,അടിമ ജീവിതത്തിൽ നിന്ന് മോചിതനാവുകയും ചെയ്തു.

  • കുത്തബ്ദീൻ ഐബക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ആരംഷാ അധികാരത്തിൽ എത്തിയെങ്കിലും, ദുർബലനായ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇൽത്തുമിഷ് അധികാരം നേടി.
  • ദില്ലിയിൽ വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ അവസ്ഥയാണ് ഇൽത്തുമിഷ്  അധികാരത്തിൽ എത്തുമ്പോൾ ഉണ്ടായിരുന്നത്.
  • മുഹമ്മദ് ഗോറിയുടെ മരണത്തിനുശേഷം, സ്വതന്ത്രരായി അദ്ദേഹത്തിൻറെ അധികാര കേന്ദ്രങ്ങൾ ഭരിച്ചിരുന്ന അടിമ വംശങ്ങൾ തമ്മിലുണ്ടായ സ്വരച്ചേർച്ചയായിരുന്നു ഈ സങ്കീർണ്ണതയ്ക്ക് കാരണമായത്.

  • ഗസ്‌നിയിൽ ഭരണം നടത്തിയിരുന്ന  താജ് അൽ-ദിൻ യിൽഡയെ ഇൽത്തുമിഷ് തടവിലാക്കുകയും വധിക്കുകയും ചെയ്തു.

  • സിന്ധ് കേന്ദ്രമാക്കി ഭരിച്ചുകൊണ്ടിരുന്ന നസീർ ഉദ് ദീനിനെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഇൽത്തുമിഷിന് സാധിച്ചു.

  • സ്വയം ബംഗാളിലെ സ്വതന്ത്ര ഭരണാധികാരിയായി  പ്രഖ്യാപിക്കുകയും,ഇൽത്തുമിഷിന് എതിരെ കലാപം സൃഷ്ടിക്കുകയും ചെയ്ത ഖൽജി പ്രഭുവിനെയും ഇൽത്തുമിഷ് കീഴ്പ്പെടുത്തി.

  • അങ്ങനെ വടക്കേ ഇന്ത്യയിലെ വിവിധ അടിമ വംശങ്ങളെ ഇൽത്തുമിഷ്  ഏകോപിപ്പിച്ചു.

  • ബാഗ്ദാദിലെ ഖലീഫയിൽ നിന്ന് ഒരു അധികാരപത്രം ലഭിച്ചതോടുകൂടി ഇൽത്തുമിഷ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവൻ സുൽത്താനായി പ്രഖ്യാപിക്കപ്പെട്ടു.

  • 'സുൽത്താൻ ഇ അസം' എന്നാണ് ഈ ബഹുമതി അറിയപ്പെടുന്നത്.

  • ഡൽഹി സുൽത്താനേറ്റിന്റെ ആസ്ഥാനം ലാഹോറിൽ നിന്ന് പൂർണമായി ഡൽഹിയായി മാറിയത് ഇൽത്തുമിഷിൻ്റെ കാലഘട്ടത്തിലാണ്.

  • ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നതും ഇൽത്തുമിഷ് ആണ്.

  • മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ : ഇൽത്തുമിഷ്.

  • ഇൽത്തുമിഷിന്റെ രാജ സദസ്സിൽ ഉണ്ടായിരുന്ന 40 പ്രമാണിമാർ അടങ്ങുന്ന സംഘം അറിയപ്പെട്ടിരുന്നത് : ചഹൽഗാനി / ചാലിസ.

  • 'ഭഗവദ് ദാസന്മാരുടെ സഹായി', 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത് ഇൽത്തുമിഷിനെയാണ്.

  • 1236ൽ ഇൽത്തുമിഷ് അന്തരിച്ചു.

  • മെഹ്‌റൗളിയിലെ ഖുതുബ് സമുച്ചയത്തിലാണ് അദ്ദേഹത്തിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

  • ദൈവഭൂമിയുടെ സംരക്ഷകൻ എന്നും, ഭഗവത് ദാസന്മാരുടെ സഹായി എന്നും ഇദ്ദേഹം അറിയപ്പെടുന്നു

  • ഇൽത്തുമിഷിന് ശേഷം ഡൽഹിയിൽ അധികാരത്തിലേറിയത് അദ്ദേഹത്തിൻറെ മകളായ റസിയ സുൽത്താനെയാണ്

Related Questions:

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?
Who was the major ruler who rose to power after the reign of Iltutmish?
Who among the Delhi Sultans was known as Lakh Baksh ?
Amir Khusro was the disciple of whom?
The first woman ruler of India was: