ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?
Aരാജസ്ഥാൻ
Bപഞ്ചാബ്
Cപശ്ചിമ ബംഗാൾ
Dബീഹാർ
Answer:
A. രാജസ്ഥാൻ
Read Explanation:
ഉത്തരമഹാസമതലം
ഹിമാലയത്തിന് തെക്കും ഉപദ്വീപീയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം
എക്കൽ മണ്ണാൽ സമ്പുഷ്ടമാണ് ഈ പ്രദേശം
സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശം
ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നു
'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം ' എന്നറിയപ്പെടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ
പഞ്ചാബ്
ഹരിയാന
ഉത്തർപ്രദേശ്
ബീഹാർ
പശ്ചിമ ബംഗാൾ
ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം)
ജാർഖണ്ഡിന്റെ ചില ഭാഗങ്ങൾ
അസ്സാമിന്റെ ചില ഭാഗങ്ങൾ