App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിവസം ഏതാണ്?

Aമാർച്ച് 21

Bജൂൺ 21

Cസെപ്റ്റംബർ 23

Dഡിസംബർ 22

Answer:

B. ജൂൺ 21

Read Explanation:

  • ഉത്തരാർധഗോളത്തിൽ മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്ന് സൂര്യൻ്റെ ആപേക്ഷികസ്ഥാനമാറ്റം വടക്കോട്ട് ഉത്തരായണരേഖവരെയാണ്.

  • ഇതിൻ്റെ ഫലമായി ജൂൺ 21ന് ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു.

  • ഈ ദിവസം ഗ്രീഷ്മ അയനാന്തദിനം എന്നറിയപ്പെടുന്നു.


Related Questions:

കോറിയോലിസ് പ്രഭാവം മൂലം സമുദ്രജലപ്രവാഹങ്ങളും കാറ്റുകളും ഉത്തരാർധഗോളത്തിൽ ഏത് ദിശയിലേക്കാണ് വ്യതിചലിക്കുന്നത്?
ഭൂമി സൂര്യനെ ചുറ്റുന്ന ശരാശരി പരിക്രമണ വേഗത എത്രയാണ്?
മാർച്ച് 21-ന് ഭൂമധ്യരേഖയിൽ സൂര്യകിരണങ്ങൾ ലംബമായി പതിക്കുന്ന ദിവസം അറിയപ്പെടുന്നത്:
അറോറ ഓസ്ട്രാലിസ് എന്ന പ്രകൃതിദത്ത വെളിച്ച പ്രതിഭാസം ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?
ഭൂമിയുടെ ഭ്രമണം മൂലം സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിന് കാരണമാകുന്ന ബലത്തെ എന്താണ് വിളിക്കുന്നത്?