Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

Aവടക്ക് നിന്നു തെക്കോട്ട്

Bതെക്ക് നിന്നു വടക്കോട്ട്

Cവടക്ക് പടിഞ്ഞാറ് നിന്നു തെക്ക് കിഴക്കോട്ട്

Dതെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ട്

Answer:

D. തെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ട്

Read Explanation:

ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളെയാണ്‌ പശ്ചിമവാതങ്ങൾ എന്നു പറയുന്നത്. പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു പശ്ചിമവാതങ്ങൾ എന്ന പേരുവന്നത്. ഉത്തരാർദ്ധഗോളത്തിൽ ഇവ തെക്ക് പടിഞ്ഞാറ് നിന്നു വടക്കു കിഴക്കോട്ടും ദക്ഷിണാർദ്ധഗോളത്തിൽ വടക്ക് പടിഞ്ഞാറ് നിന്നു തെക്ക് കിഴക്കോട്ടും ദിശയിലാണു വീശുന്നത്.


Related Questions:

ടൊർണാഡോ മൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടാകാറുള്ള രാജ്യം ഏതാണ് ?

തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. 
  2. ഉച്ചമർദ മേഖലയിൽ നിന്നു ന്യൂനമർദ മേഖലയിലേക്ക് ആണ് കാറ്റ് വീശുന്നത് .
  3. കാറ്റിന് തുല്യ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോചിപ്പിച്ചു വരയ്ക്കുന്ന ഭൂപടമാണ് ഐസാടാക്കുകൾ.  
  4. കാറ്റിന്റെ വേഗത അളക്കാൻ ഉപയാഗിക്കുന്ന ഉപകരണം വിൻഡ് വെയിൻ.  
    ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. ഈ ദിശാ വ്യതിയാനം അറിയപ്പെടുന്നത് :

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.
    2. മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.
    3. ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു. 
      അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് അറിയപ്പെടുന്നത് :