Challenger App

No.1 PSC Learning App

1M+ Downloads

ഉപദ്വീപിയ പീഠഭുമിയുടെ വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നവ :

  1. ഷില്ലോങ്
  2. കർബി അങ്ലോങ്
  3. ഗിർ മലനിര

    Aഎല്ലാം

    B1, 2 എന്നിവ

    C2, 3 എന്നിവ

    D2 മാത്രം

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ഉപദ്വീപീയ പീഠഭൂമി 

    • ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഒരു ഭൂഭാഗമാണ്.

    • നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്. 

    • പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും അതിരുകളായുളള ഉപദ്വീപീയ പീഠഭൂമി ഉത്തരേന്ത്യൻസമതലത്തിന് തെക്കായി സ്ഥിതി ചെയ്യുന്നു. 

    • 16 ലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂവിഭാഗം.

    • വടക്ക് പടിഞ്ഞാറ് ഡൽഹി മലനിര (അരവല്ലി തുടർച്ച), കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര, തെക്ക് ഏലമലകൾ എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ.

    • ഷില്ലോങ്, കർബി, അങ്ലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭുമിയുടെ  വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.

    • ഹസാരിബാഗ് പീഠഭൂമി, പലാമുപീഠഭൂമി, റാഞ്ചി പീഠഭൂമി, മാൾവ പീഠഭൂമി, കോയമ്പത്തൂർ പീഠഭൂമി, കർണാടക പീഠഭൂമി എന്നിങ്ങനെ തട്ടുതട്ടായുള്ള പീഠഭൂമികളുടെ നിരകൾ അടങ്ങിയതാണ് ഇന്ത്യൻ ഉപദ്വീപ്.

    ഈ ഭൂപ്രകൃതി ഭാഗത്ത് കാണപ്പെടുന്ന ചില പ്രധാന ഭൂരൂപങ്ങളാണ് 

    • ടോറുകൾ (Tors), 

    • ഖണ്ഡപർവതങ്ങൾ (Block mountains), 

    • ഭ്രംശ താഴ്വരകൾ (Rift Valley), 

    • ചെങ്കുത്തു പ്രദേശങ്ങൾ (Spur) 

    • നിരയായ മൊട്ടക്കുന്നുകൾ, 

    • ചുമർസമാന ക്വാർട്ട്സൈറ്റ് ഡൈക്കുകൾ എന്നിവ.

    ഭൂപ്രകൃതി വൈവിധ്യങ്ങളെ അടിസ്ഥാനമാക്കി ഉപദ്വീപിയ പീഠഭൂമിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. 

    (i) മധ്യഉന്നത തടം

    (ii) ഡക്കാൻ പീഠഭൂമി 

    (iii) വടക്ക് കിഴക്കൻപീഠഭൂമി


    Related Questions:

    Consider the following statements.

    1. The northeastern parts of India are separated by the Malda fault in west Bengal from the Chotanagpur Plateau.

    2. Karbi Anglong and Meghalaya Plateau are the extension of Peninsular Plateau of India.

    3. Peninsular Plateau is one of the recent and most unstable landmass of India.

    Which of the above statements is/are correct?

    അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത് ?
    പശ്ചിമഘട്ടം കടന്നു പോകാത്ത കേരളത്തിലെ ഏക ജില്ല ഏത് ?

    വൈവിദ്ധ്യമാര്‍ന്ന സവിശേഷതകളാല്‍ സമ്പന്നമാണ്‌ ഉപദ്വീപീയ പിഠഭൂമി. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന്‌ യോജിച്ച വസ്തുത തെരെഞ്ഞെടുത്ത്‌ എഴുതുക.

    1. ഉഷ്ണമേഖല ഇലപൊഴിയും കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം
    2. മഹാനദി, ഗോദാവരി എന്നീ നദികളുടെ ഉത്ഭവപ്രദേശം.
    3. ധാതുക്കളുടെ കലവറ എന്നു വിളിയ്ക്കുന്നു
    4. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു
      Which of the following is the traditional name of Sahyadri?