Challenger App

No.1 PSC Learning App

1M+ Downloads

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :

1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു. 

2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം  സൃഷ്ടിക്കുന്നു. 

3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു

4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,2,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

C. 1,2,3 മാത്രം ശരി.

Read Explanation:

ഉപഭോക്‌തൃകോടതികൾ

  • ഉപഭോക്താവിന് ഉൽപ്പാദകരിൽനിന്നോ വിതരണക്കാരിൽനിന്നോ തൃപ്‌തികരമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താവിനെ നിയമപര മായി സഹായിക്കാൻ ചുമതലപ്പെട്ട സംവിധാനമാണ് ഉപഭോക്തകോടതികൾ.
  • ഉപഭോക്ത്യ തർക്കങ്ങളിലിടപെട്ട് നഷ്ടപരിഹാരമുൾപ്പെടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നതിൽ ഉപഭോക്തൃകോടതികൾ നിർണായക പങ്ക് വഹിക്കുന്നു.
  • ഉപഭോക്താക്കളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുകയും ചെയ്യുന്നതിന് ഉപഭോക്തൃകോടതികൾക്ക് കഴിയുന്നുണ്ട്.
  • ഇന്ത്യയിലെ ഉപഭോക്താക്കൾ ഇന്ന് ത്രിതല ഉപഭോക്തൃകോടതികളുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തിവരുന്നു.
  • സാധാരണ കോടതി നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഉപഭോക്തൃകോടതികളുടെ നടപടിക്രമങ്ങൾ.
  • ഉപഭോക്തൃകോടതികളുടെ പ്രധാന സവിശേഷതകൾ ഇവയാണ്.
    • നടപടിക്രമങ്ങൾ ലളിതമാണ്.
    • അതിവേഗം നീതി ഉറപ്പുവരുത്തുന്നു.
    • വ്യവഹാരച്ചെലവ് വളരെ കുറവാണ്.
  • ഉപഭോക്താവിനുണ്ടാവുന്ന കഷ്‌ടനഷ്‌ടങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിന് പരാതി വെള്ളക്കടലാസിൽ ലളിതമായി എഴുതി സമർപ്പിച്ചാൽ മതി.
  • പരാതിക്കാരൻ ആവശ്യപ്പെടുന്ന നഷ്ട‌പരിഹാരത്തിൻ്റെ മൂല്യമനുസരിച്ച് കുറഞ്ഞ ഫീസ് ഈടാക്കുന്നുണ്ട്

Related Questions:

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍

    ഏതെല്ലാം തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു ?

    1.ഉപഭോക്തൃ സംഘടനകളുടെ പ്രവര്‍ത്തനം 

    2.ഉപഭോക്തൃ ബോധവല്‍ക്കരണം 

    3.പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കല്‍

    4.മാധ്യമ പിന്തുണ 

    ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?

    വെള്ളവും വായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം ആയിരിക്കും?

    1.വിഭവങ്ങളുടെ ലഭ്യതക്കുറവ് 

    2.ആവശ്യങ്ങളുടെ വര്‍ധനവ് 

    3.അശാസ്ത്രീയമായ ഉപഭോഗം

    സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?