Challenger App

No.1 PSC Learning App

1M+ Downloads
ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ :

Aവാണിജ്യവാതങ്ങൾ

Bധ്രുവീയ വാതങ്ങൾ

Cപശ്ചിമവാതങ്ങൾ

Dമാൺസൂൺ കാറ്റുകൾ

Answer:

C. പശ്ചിമവാതങ്ങൾ

Read Explanation:

ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :

  • വാണിജ്യവാതങ്ങൾ (Trade winds)

  • പശ്ചിമവാതങ്ങൾ (Westerlies)

  • ധ്രുവീയവാതങ്ങൾ (Polar winds)

പശ്ചിമവാതങ്ങൾ

  • ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകൾ

  • പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന കാറ്റുകളായതിനാലാണ് ഇവയെ പശ്ചിമവാതങ്ങൾ എന്നു വിളിക്കുന്നത്.

  • ഉത്തരാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക്

  • ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ വടക്ക് പടിഞ്ഞാറ് നിന്നും തെക്ക് കിഴക്ക് ദിശയിലേക്ക്.

  • പശ്ചിമവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും വളരെയധികം ശക്തിയിൽ വീശുന്നു. 

  • വൻ കരകളുടെ അഭാവവും വിസ്തൃതമായുള്ള സമുദ്രങ്ങളുമാണ് ദക്ഷിണാർധഗോളത്തിൽ ഇതിന് കാരണമാകുന്നത്. 

  • ഈ കാറ്റുകൾ ഘർഷണമില്ലാതെ സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നു. 

  • ഈ കാറ്റുകൾക്ക് മുൻകാല നാവികർ “റോറിംഗ് ഫോർട്ടീസസ്, 'ഫ്യൂറിയസ് ഫിഫ്റ്റീസ്', "സ്ക്രീമിംഗ് സിക്സ്റ്റീസ്' എന്നീ പേരുകൾ നൽകി.

  • ദക്ഷിണാർധഗോളത്തിൽ 35ºയ്ക്കും 45ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലറുന്ന നാല്‌പതുകൾ (Roaring Forties)

  • ദക്ഷിണാർധഗോളത്തിൽ 45ºയ്ക്കും 55ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ കഠോരമായ അൻപതുകൾ (Furious fifties)

  • ദക്ഷിണാർധഗോളത്തിൽ 55ºയ്ക്കും 65ºയ്ക്കും ഇടയിലെ അക്ഷാംശങ്ങൾക്കിടയിൽ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞു വീശുന്ന പശ്ചിമവാതങ്ങൾ അലമുറയിടുന്ന അറുപതുകൾ (Screaming sixties)

  • ടാസ്‌മാനിയ, ന്യൂസിലാൻ്റ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ് അലറുന്ന നാൽപതുകൾ

  • ബ്രസീലിൽ നിന്നും ദക്ഷിണ അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിലെത്താൻ വാ‌സ്കോഡ ഗാമയെ സഹായിച്ചത് പശ്ചിമവാതം


Related Questions:

'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.
  2. മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.
  3. ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു. 

    കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

    1) മർദ്ദ വ്യത്യാസങ്ങൾ. 

    2) കൊറിയോലിസ് ഇഫക്ട്. 

    3) ഘർഷണം

    നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാറ്റിനെ തിരിച്ചറിയുക :

    • കേന്ദ്രഭാഗത്ത് ഉയർന്ന മർദ്ദവും ചുറ്റും കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്ത് നിന്ന് പുറത്തേക്ക് വീശുന്ന കാറ്റ് 

    • ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ എതിർഘടികാര ദിശ

    • 40,000 അടി ഉയരത്തിൽ 20°-30° അക്ഷാംശങ്ങൾക്കിടയി ലൂടെ വീശിയടിക്കുന്ന കാറ്റായ ജറ്റ് സ്ട്രീം ഇവയ്ക്ക് ഉദാഹരണമാണ്