App Logo

No.1 PSC Learning App

1M+ Downloads
ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില .............. സെൽഷ്യസിന് താഴെയായിരിക്കും.

A50°

B25°

C1000°

D75°

Answer:

B. 25°

Read Explanation:

ഋതുക്കളുടെ താളക്രമം (The Rhythm of Seasons)

  • ഋതുക്കളുടെ ചാക്രികമായ വാർഷിക ആവർത്തനത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ കാലാവസ്ഥയെ മനസ്സിലാക്കാവുന്നതാണ്.

  • കാലാവസ്ഥാ ശാസ്ത്രജ്ഞർ മുഖ്യമായും താഴെ നൽകിയിട്ടുള്ള നാല് ഋതുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

  1. ഉഷ്ണകാലം 

  2. ശൈത്യകാലം 

  3. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം 

  4. മൺസൂണിൻ്റെ  പിൻവാങ്ങൽ കാലം  (retreating monsoon season)


    ഉഷ്ണകാലം

താപനില

  • മാർച്ച് മാസത്തിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായനരേഖയിലേക്ക് മാറുന്നതോടെ ഉത്തരേന്ത്യയിൽ താപനില ഉയരുവാൻ തുടങ്ങും.

  •  ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഉത്തരേന്ത്യയിൽ ഉഷ്ണകാലം. 

  • ഇന്ത്യയിൽ മിക്കഭാഗങ്ങളിലും താപനില 30 സെൽഷ്യസിനും 32 സെൽഷ്യസിനും ഇടയിലാണ് അനുഭവപ്പെടുന്നത്. 

  • ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഉഷ്ണകാലം അത്ര കഠിനമല്ല.

  • ഉത്തരേന്ത്യയേക്കാളും ദക്ഷിണേന്ത്യയിൽ താപനില കുറവായിരിക്കുന്നതിനുകാരണം ഉപദ്വീപിയസ്ഥാനവും സമുദ്രസാമീപ്യവുമാണ്. 

  • താപനില 26 സെൽഷ്യസിനും 32" സെൽഷ്യസിനും ഇടയിലായിരിക്കും. 

  • ഉയരം കുടുതലായതിനാൽ പശ്ചിമഘട്ടത്തിലെ കുന്നുകളിൽ താപനില 25° സെൽഷ്യസിന് താഴെയായിരിക്കും. 

  • തീരദേശങ്ങളിൽ സമതാപരേഖകൾ തീരത്തിന് സമാന്തരമായി കാണപ്പെടുന്നത് എന്നാൽ തീരത്തുനിന്നും ഉൾപ്രദേശത്തേക്ക് ഇത് കൂടിവരുന്നു. 

  • ഷ്ണകാലമാസങ്ങളിൽ കുറഞ്ഞ ദൈനികശരാശരി താപനില അൽപം ഉയർന്നുതന്നെ നിൽക്കുന്നു. 


Related Questions:

Which of the following factors are characterised by the cold weather season in India?
El-Nino is primarily associated with which of the following phenomena off the coast of Peru?
Which of the following factors primarily initiates the onset of the Southwest Monsoon in the Indian subcontinent?
വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണമനുസരിച്ച് ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ :
ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.