Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളിലുള്ള ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിനുള്ള ആകർഷണം ക്രമമായി കുറയുന്നു. ഇതിനെ ---- എന്ന് വിളിക്കുന്നു.

Aവാന്ദർ വാൾസ് ബലം

Bഓക്സിഡേഷൻ സംഖ്യ

Cവാലെൻസി

Dസ്ക്രീനിംഗ് പ്രഭാവം

Answer:

D. സ്ക്രീനിംഗ് പ്രഭാവം

Read Explanation:

സ്ക്രീനിംഗ് പ്രഭാവം (ഷീൽഡിംഗ് പ്രഭാവം):

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ഷെല്ലുകളുടെ എണ്ണം കൂടുന്നു.

  • തത്ഫലമായി ബാഹ്യതമ ഇലക്ട്രോണുകൾ ന്യൂക്ലിയസിൽ നിന്ന് അകലുന്നു.

  • ഉള്ളിലുള്ള ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിനുള്ള ആകർഷണം ക്രമമായി കുറയുന്നു.

  • ഇതിനെ സ്ക്രീനിംഗ് പ്രഭാവം എന്ന് വിളിക്കുന്നു.


Related Questions:

ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ---.
ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?
മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .
അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :