Challenger App

No.1 PSC Learning App

1M+ Downloads
ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aധാരണ

Bഅനുസ്മരണം

Cപഠനം

Dതിരിച്ചറിവ്

Answer:

B. അനുസ്മരണം

Read Explanation:

അനുസ്മരണം (പുനസ്മരണ) (Recalling) :- ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ് അനുസ്മരണം.

പഠനം (Learning) :- ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് പഠനം നടക്കുന്നത്.

ധാരണ (നിലനിർത്തൽ) (Retention) :- മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ് ധാരണ.

തിരിച്ചറിവ് (Recognition) :- ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ് തിരിച്ചറിവ് എന്ന് പറയുന്നത്. 


Related Questions:

ചുവടെ നൽകിയിട്ടുള്ളതിൽ പഠന വൈകല്യത്തിൽ ഉൾപ്പെടുന്നത് ഏത് ?
താഴെ കൊടുത്തവയിൽ കാതറിൻ എം. ബ്രിഡ്ജസിന്റെ അഭിപ്രായത്തിൽ കുട്ടിയുടെ ജനന സമയത്തുള്ള വികാരം ഏത് ?

താഴെ കൊടുത്തവയിൽ നിന്നും ഓർമയെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക

  1. വ്യക്തിപരമായ ഘടകങ്ങൾ
  2. പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങൾ
  3. പഠനരീതി
    ഊട്ടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു . അവിടെ തണുപ്പ് കൂടുതലാണ് . കൊടൈക്കനാൽ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അവിടെ തണുപ്പ് കൂടുതലാണ് . നിഗമനം : സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നതിനനുസരിച്ച് തണുപ്പ് കൂടിവരുന്നു . ഇത് ഏതുതരം യുക്തിയാണ് ?
    The first stage of Creative Thinking is: