Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?

(i) ഋഗ്വേദയിലെ രണ്ട് മുതൽ ഏഴുവരെ ഉള്ള മണ്ഡലങ്ങളെ കുടുംബപുസ്‌തകങ്ങൾ എന്നറിയപ്പെടുന്നു

(ii) ഋഗ്വേദം ആരംഭിക്കുന്നത് അഗ്നിമീള പുരോഹിതമന്ത്രത്തോട് കൂടിയാണ്

(iii) ഗായത്രി മന്ത്രം ഋഗ്വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്

(iv) ഋഗ്വേദത്തെ ബ്രഹ്മദേവ എന്നറിയപ്പെടുന്നു

A(i), (ii), (iii) മാത്രം ശരിയാണ്

B(i), (ii), (iv) മാത്രം ശരിയാണ്

C(ii), (iii), (iv) മാത്രം ശരിയാണ്

D(i), (iii), (iv) മാത്രം ശരിയാണ്

Answer:

A. (i), (ii), (iii) മാത്രം ശരിയാണ്

Read Explanation:

ഋഗ്വേദം

  • നാലു വേദങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതും പഴക്കമേറിയതുമാണ് ഋഗ്വേദം.

  • ഋഗ്വേദം എന്നാൽ സ്തുതിഗീതങ്ങളുടെ വേദം (Veda of Praise) എന്നർത്ഥം.

  • ഇതിന്റെ രചന ഏകദേശം ബി.സി.ഇ. 1500-1200 കാലഘട്ടത്തിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

  • ഋഗ്വേദം പ്രധാനമായും 10 ഭാഗങ്ങളായി (പുസ്തകങ്ങൾ) തിരിച്ചിരിക്കുന്നു. ഇവയെ മണ്ഡലങ്ങൾ (Mandalas) എന്ന് വിളിക്കുന്നു

  • മണ്ഡലം 2 മുതൽ 7 വരെ - ഇവയാണ് ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങൾ. ഇവയെ കുടുംബ പുസ്തകങ്ങൾ (Family Books) എന്ന് വിളിക്കുന്നു, കാരണം ഓരോ മണ്ഡലവും ഒരു പ്രത്യേക ഋഷി കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • ഋഗ്വേദം ആരംഭിക്കുന്നത് അഗ്നിമീള പുരോഹിതമന്ത്രത്തോട് കൂടിയാണ്

  • ഗായത്രി മന്ത്രം (ഓ൦ ഭൂർഭുവഃ സ്വഃ...) ഋഗ്വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്

  • ഋഗ്വേദത്തെ സാധാരണയായി ഹോത്രിവേദം എന്നാണ് വിളിക്കുന്നത്


Related Questions:

സാമവേദത്തില്‍ വിവരിക്കുന്നത്?
പഞ്ചാബിൽ താമസമാക്കിയ ആര്യന്മാർ അറിയപ്പെട്ടിരുന്നത് :
ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം :

ഋഗ്വേദകാലത്തെ പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ ഏതായിരുന്നു ?

  1. ഗോതമ്പ്
  2. ചോളം
  3. യവം
  4. ജോവർ
    സമ്പൂർണ രൂപത്തിൽ ഇപ്പോൾ എത്ര ബ്രാഹ്മണങ്ങൾ അവശേഷിക്കുന്നുണ്ട് ?