Challenger App

No.1 PSC Learning App

1M+ Downloads
ഋഗ്വേദസംസ്‌കാരത്തിൻ്റെ കേന്ദ്രസ്ഥാനം

Aയമുന, സത്ലജ് എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശം

Bബ്രഹ്മപുത്ര ഗംഗാ എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശം

Cഗോദാവരി കൃഷ്ണ എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശം

Dസരസ്വതി നർമ്മദ എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശം

Answer:

A. യമുന, സത്ലജ് എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശം

Read Explanation:

ഋഗ്വേദസംസ്കാരത്തിൻ്റെ കേന്ദ്രസ്ഥാനം

  • ഋഗ്വേദസംസ്‌കാരത്തിൻ്റെ കേന്ദ്രസ്ഥാനം യമുന, സത്ലജ് എന്നീ നദികളുടെ ഇടയിലുള്ള ഭൂപ്രദേശമായിരുന്നു. 

  • പഞ്ചാബിലെ അഞ്ച് നദികളെയും ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 

  • സരസ്വതി എന്ന നദി നാമാവശേഷമായി എങ്കിലും ഋഗ്വേദകാലത്ത് അത് വളരെ പ്രധാനപ്പെട്ട ഒരു നദിയായിരുന്നു. 

  • ഗംഗാനദിയെപ്പറ്റിയുള്ള ഒരേയൊരു പരാമർശമേഉള്ളുവെന്നത് ഋഗ്വേദകാലത്ത് ആര്യന്മാർ ഗംഗാസമതലത്തിൽ പ്രവേശിച്ചിരുന്നില്ലെന്ന നിഗമനത്തിലെത്താനാണ് വക നല്‌കുന്നത്. 

  • ഹിമാലയപർവതം അവർക്കു സുപരിചിതമായിരുന്നു. 

  • യമുനാനദിക്കു തെക്കുള്ള പ്രദേശത്തേക്ക് ആര്യന്മാർ അവരുടെ ആധിപത്യം സ്ഥാപിച്ചിരുന്നില്ല.

  • വിന്ധ്യനെപ്പറ്റിയോ നർമ്മദാനദിയെപ്പറ്റിയോ അവർക്കറിവൊന്നും ഉണ്ടായിരുന്നില്ല. 


Related Questions:

ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ ഏവ :

  1. ഋഗ്വോദം
  2. അഥർവവേദം
  3. സാമവേദം
  4. യജുർവേദം
    ഋഗ്വേദകാലം ബി.സി 2500-നു മുമ്പായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് ആര് ?
    താഴെപ്പറയുന്നവയിൽ ആരാണ് സാമവേദാചാര്യൻ ?
    ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :
    സത്ലജ് നദി വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ?