എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?
A100 ഡിഗ്രി സെൽഷ്യസ്
B50 ഡിഗ്രി സെൽഷ്യസ്
C-273 ഡിഗ്രി സെൽഷ്യസ്
D-50 ഡിഗ്രി സെൽഷ്യസ്
Answer:
C. -273 ഡിഗ്രി സെൽഷ്യസ്
Read Explanation:
താപനിലയുടെ ഒരു ഏകകമാണ് കെൽവിൻ. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്.ഐ. അടിസ്ഥാന ഏകകങ്ങളിൽ ഒന്നാണിത്. കെൽവിൻ മാനദണ്ഡത്തിലെ (സ്കെയിലിലെ) പൂജ്യത്തെ കേവലപൂജ്യം അഥവാ കേവലശൂന്യ താപനില എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തിൽ താപോർജ്ജം പൂർണ്ണമായും ഇല്ലാതാവും.ബ്രിട്ടിഷ് ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ ഒന്നാമന്റെ (കെൽവിൻ പ്രഭു) (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ മാനദണ്ഡവും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.