എത്ര തവണയാണ് സൗത്ത് ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദി ആയിട്ടുള്ളത്?
A2
B3
C4
D1
Answer:
B. 3
Read Explanation:
- ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ അത്ലറ്റുകൾ തമ്മിൽ മത്സരിക്കുന്ന കായികമേളയാണ് സൗത്ത് ഏഷ്യൻ ഗെയിംസ്.
- 2 വർഷം കൂടുമ്പോഴാണ് സൗത്ത് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത്
- 1984ൽ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആണ് ആദ്യത്തെ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്നത്.
- മൂന്നുതവണയാണ് ഇന്ത്യാ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായിട്ടുള്ളത്.
- 1987ൽ കൽക്കത്തയിലും,1995 ൽ ചെന്നൈയിലും , 2016 ഗുവാഹത്തിയിലുമായാണ് ഇന്ത്യയിൽ സൗത്ത് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കപെട്ടിട്ടുള്ളത്.
