എത് സസ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഹ്യൂഗോ ഡീഫ്രീസ് ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Aപീ പ്ലാന്റ്
Bഈവനിങ്ങ് പ്രൈം റോസ്
Cഓർകിഡ്
Dവൈറ്റ് ആന്തൂറിയം
Answer:
B. ഈവനിങ്ങ് പ്രൈം റോസ്
Read Explanation:
ഉൽപ്പരിവർത്തന സിദ്ധാന്തം (Mutation Theory)
ജീവികളിലെ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്.
ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
ഇങ്ങനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉൽപ്പരിവർത്തന സിദ്ധാന്തം.
ഇത് ആവിഷ്‌കരിച്ചത് ഹ്യൂഗോ ഡീഫ്രീസ് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ്.
ഈവനിങ്ങ് പ്രൈം റോസ് (Oenothera Lamarckiana) എന്ന സസ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഹ്യൂഗോ ഡീഫ്രീസ് ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്ക്കരിച്ചത്
വ്യതിയാനങ്ങൾക്കു നിദാനമായ ഉൽപ്പരിവർത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.