എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
Aസ്വാശ്രയത്വം - സംശയം
Bഅധ്വാനം - അപകർഷത
Cമുൻകൈ എടുക്കൽ - കുറ്റബോധം
Dവിശ്വാസം - അവിശ്വാസം
Answer:
C. മുൻകൈ എടുക്കൽ - കുറ്റബോധം
Read Explanation:
- സാമൂഹ്യവികാസവുമായി ബന്ധപ്പെട്ട വളെരെ ശ്കതമായ കാഴ്‌ചപ്പാടുകൾ മുന്നോട്ട് വച്ച വ്യക്തിയാണ് എറിക് എച്ച്. എറിക്സൺ ( Eric H Erikson ).
- മനോസാമൂഹ്യവികാസം (Psycho Social Development) 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
- ഓരോ ഘട്ടത്തിനും അതിൻ്റെതായ പ്രതിസന്ധിയുണ്ടെന്നും അതെങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതിൻെറ അടിസ്ഥാനത്തിലായിരിക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
- ഓരോ ഘട്ടത്തിൻെറയും പേര് സൂചിപ്പിക്കുന്നത് ആ കാലത്തെ പ്രതിസന്ധിയേയാണ്.
- പ്രാഥമിക വിശ്വാസം / അവിശ്വാസം (Basic Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം
- സ്വാശ്രയത്വം / ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം
- മുൻകൈ എടുക്കൽ / കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം
- ഊർജസ്വലത / അപകർഷത (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ
- സ്വാവബോധം / റോൾ സംശയങ്ങൾ (Identity Vs Role Confusion) - കൗമാരകാലം (12 - 18 വയസ്സ്)
- ആഴത്തിലുള്ള അടുപ്പം / ഒറ്റപ്പെടൽ (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്)
- സൃഷ്‌ടി / മുരടിപ്പ് (Generative Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)
- മനസ്സന്തുലനം / തളർച്ച (integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം)