Challenger App

No.1 PSC Learning App

1M+ Downloads
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?

Aആർദ്രം പദ്ധതി

Bസുഭിക്ഷ കേരളം പദ്ധതി

Cറീബിൾഡ് കേരളാ ഇനിഷ്യേറ്റിവ്

Dലൈഫ് മിഷൻ പദ്ധതി

Answer:

D. ലൈഫ് മിഷൻ പദ്ധതി

Read Explanation:

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും രണ്ടാം ഘട്ടം വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ എല്ലാ അർഹരായ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.


Related Questions:

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?
പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?