എവിടെയാണ് ആനിബസന്റ്റ് ഹോംറൂൾ മൂവ്മെൻ്റ് തുടങ്ങിയത് ?
Aന്യൂഡൽഹി
Bകൊൽക്കത്ത
Cമദ്രാസ്
Dജയ്പൂർ
Answer:
C. മദ്രാസ്
Read Explanation:
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നിന്നുകൊണ്ടു തന്നെ, നാട്ടുരാജ്യങ്ങൾക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ൽ രൂപം കൊണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം.
ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന സമാനമായ രീതിയാണ് ഇന്ത്യയിലും ഈ പ്രസ്ഥാനം രൂപമെടുത്തത്
മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ലീഗ് സ്ഥാപിച്ചുകൊണ്ട് ബാലഗംഗാധര തിലകനാണ് ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്.
ഈ പ്രസ്ഥാനത്തിൻ്റെ കേന്ദ്രം ഡൽഹിയായിരുന്നുവെങ്കിലും, ബോംബെ,കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിലും പ്രസ്ഥാനം ശക്തമായിരുന്നു.