App Logo

No.1 PSC Learning App

1M+ Downloads
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?

Aജില്ലാ കളക്ടർ

Bമുഖ്യ മന്ത്രി

Cറവന്യു മന്ത്രി

DDYSP

Answer:

A. ജില്ലാ കളക്ടർ

Read Explanation:

  • പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായിട്ടുള്ള ജില്ലാതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗുകൾ എല്ലാ മാസവും ചേരുന്നുണ്ട്.
  • കൂടാതെ ഈ നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ മോണിറ്റർ ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ | മുഖ്യമന്ത്രി അദ്ധ്യക്ഷനായ സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തി ച്ചു വരുന്നുണ്ട്.

Related Questions:

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?
2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക :പ്രസ്താവന 1 :പോലീസിന്റെ ചുമതലകൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 3 യിലാണ് പ്രസ്താവന 2 :പോലീസിന്റെ കർത്തവ്യങ്ങൾ പ്രദിപാദിച്ചിട്ടുള്ളത് കേരളം പോലീസ് ആക്ടിലെ സെക്ഷൻ 4 ലാണ്

സാമ്പത്തിക അപമാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സങ്കട കക്ഷിക്കും അവളുടെ കുട്ടികൾക്കും വേണ്ട ഗാർഹിക ആവശ്യങ്ങൾക്കുള്ള പണം, സ്ത്രീധനം, അവർക്ക് കൂട്ടായോ പ്രത്യേകമായോ ഉടമസ്ഥതയുള്ള വസ്തു ഭാഗം വച്ച വീടിന്റെ വാടക, ജീവനാംശം എന്നിവയും അവർക്ക് ആവശ്യമുള്ളതും നിയമപ്രകാരമോ നാട്ടാചാരപ്രകാരമോ അവർക്ക് അവകാശം ഉണ്ടായിരിക്കുന്നതും. കോടതി ഉത്തരവ്  പ്രകാരമോ മറ്റു വിധത്തിലോ നൽകേണ്ടതുമായ സാമ്പത്തിക വിഭവങ്ങളും നഷ്ടപ്പെടുത്തുക.
  2. സ്ത്രീധനമായി ലഭിച്ചതോ ഗാർഹിക ബന്ധം മൂലം അവകാശമുണ്ടായിരിക്കുന്നതോ ആയ കുടുംബ വസ്തുക്കൾ പ്രത്യേകമായോ കൂട്ടായോ കൈവശം വച്ചിരിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യൽ, സ്ഥാവരജംഗമ വസ്തുക്കൾ, മൂല്യമുള്ള വസ്തുക്കൾ, ഓഹരികൾ, കടപ്പത്രങ്ങൾ അതുപോലുള്ള മറ്റു വസ്തുക്കൾ എന്നിവ അന്യാധീനപ്പെടുത്തൽ.
  3. ഗാർഹിക ബന്ധം മൂലം ഉപയോഗിക്കുവാനും അനുഭവിക്കുവാനും അവകാശപ്പെട്ട ധന വിഭവങ്ങൾ ലഭിക്കുന്നതും, ഭാഗം വച്ച വീട്ടിലേക്കുള്ള പ്രവേശനം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക.