എൻസൈമുകൾ ഇല്ലാത്ത ദഹനരസം
Aഉമിനീർ
Bആമാശയരസം
Cആഗ്നേരസം
Dപിത്തരസം
Answer:
D. പിത്തരസം
Read Explanation:
കരൾ സ്രവിക്കുന്ന ദഹനരസമാണ് പിത്തം അഥവാ പിത്തരസം (ബൈൽ). ഇരുണ്ട പച്ചനിറമോ മഞ്ഞ കലർന്ന ബ്രൗൺ നിറമോ ഉള്ള ഈ സ്രവം ചെറുകുടലിൽ വച്ച് കൊഴുപ്പുകളുടെ ദഹനത്തിന് സഹായിക്കുന്നു. കരൾ സ്രവിക്കുന്ന ഈ ദ്രാവകം ഗാൾ ബ്ലാഡർ എന്ന പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ചെറുകുടലിലേയ്ക്ക് ഇവ സ്രവിക്കപ്പെടുന്നു. ബൈൽ അമ്ലങ്ങൾ, കൊളസ്ട്രോൾ, ഫോസ്ഫോലിപ്പിഡ്, ബിലിറൂബിൻ എന്നിവയാണ് ഇതിലെ പ്രധാനതന്മാത്രകൾ.