Challenger App

No.1 PSC Learning App

1M+ Downloads
ഏതുതരം പഠനപ്രവർത്തനം നൽകിയാണ് മിടുക്കനായ ഒരു അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത് ?

Aപഠിതാക്കളുടെ ബൗദ്ധിക നിലവാരം അനുസരിച്ച്

Bമിടുക്കരായ പഠിതാക്കളെ മാത്രം ഉദ്ദേശിച്ച്

Cപഠിതാക്കളുടെ അവരുടെ ഇഷ്ടാനുസരണം പഠിക്കാൻ അനുവദിച്

Dപഠിതാക്കളുടെ പ്രത്യേക കഴിവ് പരിഗണിച്ചു

Answer:

D. പഠിതാക്കളുടെ പ്രത്യേക കഴിവ് പരിഗണിച്ചു

Read Explanation:

  • ഒരു അദ്ധ്യാപകനെന്നാൽ പ്രധാനമായും, കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യണം, അതാണ് പ്രധാന ഉത്തരവാദിത്വം.
  • നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.
  • കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളയാളാവണം അധ്യാപകൻ.
  • Education, Inspiration and Guidance എന്നിവയാണ് ഒരധ്യാപകന്റെ പ്രധാന മുഖമുദ്രകൾ.
  • പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും അവ തന്റെ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • അധ്യാപനത്തിന്റെ നൂതന ആശയങ്ങൾ സ്വാംശീകരിച്ച് പുതിയ സാങ്കേതികതയുടെ സഹായത്തോടെ പഠിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയ സെൻസ് അധ്യാപകന് ഉണ്ടാകണം.
  • ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും വ്യവച്ഛേദിക്കാൻ അധ്യാപകന് കഴിയണം.
  • ആരെയാണ് താൻ പഠിപ്പിക്കേണ്ടത്, തന്റെ കുട്ടികൾ ഏതു തരത്തിലുള്ളവരാണ് തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ തിരിച്ചറിയേണ്ടതുണ്ട്.
 
 

Related Questions:

പലപ്പോഴും ക്ലാസ് മുറികളിൽ കുട്ടികളുടെ ശബ്ദം കേൾക്കാറില്ല . അവരുടെ അനുഭവങ്ങൾക്ക് സ്ഥാനവുമില്ല . എപ്പോഴും ടീച്ചറുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത് . ഇത് മാറണം ഏത് പ്രാമാണിക രേഖയിൽ നിന്നാണ് മേല്പറഞ്ഞ വാചകങ്ങൾ ജനിച്ചത് ?
Effective teaching is mainly dependent upon :

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

Expand IEDC:
ഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് ?