App Logo

No.1 PSC Learning App

1M+ Downloads
ഏതു ഭാഷയിൽ നിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്ക് ഉണ്ടായത് ?

Aഗ്രീക്ക്

Bലാറ്റിൻ

Cജർമ്മൻ

Dസ്‌പാനിഷ്‌

Answer:

B. ലാറ്റിൻ

Read Explanation:

പൊതുഭരണം (Public Administration)

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • ലളിതമായ വാക്കുകളിൽ അഡ്മിനിസ്ട്രേഷൻ എന്നാൽ ആളുകളെ നോക്കുക അല്ലെങ്കിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നാണ്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.
  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
Senders address must be typed at the ........... of the envelop in single line spacing.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
Which is the largest Union Territory?
മുസിനദി തീരത്തെ പ്രധാന പട്ടണം ഏതാണ് ?