ഏതു വിപ്ലവത്തെ തുടര്‍ന്നാണ് വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നത് ?
Aവ്യവസായിക വിപ്ലവം
B1857 വിപ്ലവം
Cആഗസ്റ്റ് വിപ്ലവം
Dമലബാർ വിപ്ലവം
Answer:
B. 1857 വിപ്ലവം
Read Explanation:
വുഡ്സ് ഡെസ്പാച്ച് (1854)
- ‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് - വുഡ്സ് ഡെസ്പാച്ച്
- മെക്കാളെ മിനിട്സ്ന് ശേഷം 1853 ൽ കമ്പനിയുടെ ചാർട്ടർ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കാനുള്ള ശ്രമം നടന്നു.
- അപ്പോൾ സ്ഥിരവും സമഗ്രമായ ഒരു വിദ്യാഭ്യാസനയത്തിന്റെ ആവശ്യം അനുഭവപ്പെട്ടു.
- ഈ പ്രശ്നം പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് സെലക്ട് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
- ചർച്ചകൾക്കുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യം അംഗീകരിച്ചു.
- തുടർന്ന്, കമ്പനിയുടെ കൺട്രോൾ ബോർഡിന്റെ പ്രസിഡണ്ടായിരുന്ന ചാൾസ്വുഡ് 1854 ൽ, പുതിയൊരു ചാർട്ട് പ്രസിദ്ധീകരിച്ചു ഇത് വുഡ്സ് ഡെസ്പാച്ച് എന്നാണ് അറിയപ്പെടുന്നത്.
- വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ - ഡൽഹൗസി പ്രഭു
- 1857 - ൽ കൊൽക്കത്ത, മുംബൈ, ചെന്നൈ, എന്നിവിടങ്ങളിൽ പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസ നയം - വുഡ്സ് ഡെസ്പാച്ച്
ഇന്ത്യാക്കാരുടെ വിദ്യാഭ്യാസത്തിനുള്ള ചുമതല അംഗീകരിച്ചുകൊണ്ട്, വുഡ്സ് ഡെസ്പാച്ചിൽ താഴെ പറയുന്ന ശുപാർശകൾ ഉൾപ്പെടുത്തിയിരുന്നു:-
- എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസ് സ്ഥാപിക്കണം.
- പൊതുവിദ്യാഭ്യാസത്തിനും പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിനും പ്രാധാന്യം നൽകണം.
- വിദ്യാലയങ്ങൾക്ക് സഹായധനം നല്കുന്ന പദ്ധതി ആരംഭിക്കണം.
- അധ്യാപക പരിശീലനത്തിനായി പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങണം.
- സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിക്കണം.
- പൗരസ്ത്യ വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നല്കണം.
- കൽക്കട്ട, മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിൽ സർവകലാശാലകൾ സ്ഥാപിക്കണം.
- സർവകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിയമം, വൈദ്യ ശാസ്ത്രം, എൻജിനീയറിംഗ് എന്നിവയിൽ വിദ്യാഭ്യാസം നല്കണം.
- ആധുനിക പ്രവണതകൾ പ്രതിഫലിപ്പിച്ച ഈ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. അതിനെ ഒരു വിദ്യാഭ്യാസ നയമായി അംഗീകരിച്ച് നിയമ സാധുതയും നൽകി. അതുകൊണ്ടാണ് വുഡ്സ് ഡെസ്പാച്ച്, ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ "മാഗ്നാകാർട്ട" ആയി അറിയപ്പെടുന്നത്.
- 1857 ലെ വിപ്ലവത്തെ തുടര്‍ന്ന് വുഡ്സ് ഡെസ്പാച്ചിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നു.