Challenger App

No.1 PSC Learning App

1M+ Downloads
ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള .................. ആശ്രയിച്ചിരിക്കുന്നു.

Aഅഭിപ്രേരണ

Bപഠനം

Cഅഭിരുചി

Dബുദ്ധി

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ
കോൾബെർഗിന്റെ അഭിപ്രായത്തിൽ, ധാർമ്മിക വികാസത്തിന്റെ ഘട്ടങ്ങൾ, അമൂർത്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾ ധാർമ്മികതയെ എങ്ങനെ വിലയിരുത്തുന്നു ?
മനുഷ്യന്റെ വികാസഘട്ടങ്ങളെ പ്രധാനമായും രണ്ട് ആയി തിരിക്കുമ്പോൾ, അവ ഏതൊക്കെയാണ്?
കുട്ടികൾ എല്ലാ വസ്തുക്കളിലും ജീവികളുടെ പ്രത്യേകതകൾ ആരോപിച്ച് ചിന്തിക്കുന്ന (Animistic thinking) ഘട്ടം ?
ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റരീതി എന്നിവയുടെ പഠനമാണ് :