ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ചൂട്ടുവയ്പ്പ് '?
Aപടയണി
Bതെയ്യം
Cതോറ്റംപാട്ട്
Dകഥകളി
Answer:
A. പടയണി
Read Explanation:
പടയണി
- മധ്യതിരുവിതാംകൂറിലെ ദേവീ(ഭദ്രകാളി) ക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല
- പടയണിയുടെ ജന്മസ്ഥലം - കടമ്മനിട്ട (പത്തനംതിട്ട)
- പടയണിയുടെ മറ്റൊരു പേര് - പടേനി
- പടയണിയുടെ അർഥം - സൈന്യത്തിന്റെ നീണ്ട നിര
- കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി - കടമ്മനിട്ട വലിയപടേനി
- പടയണി എന്ന അനുഷ്ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യം - തപ്പ്
- പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി 'പടയണി ഗ്രാമം' എന്ന ആശയം മുന്നോട്ട് വച്ച കലാകാരൻ - കടമ്മനിട്ട രാമകൃഷ്ണൻ
- പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി - കടമ്മനിട്ട രാമകൃഷ്ണൻ