Challenger App

No.1 PSC Learning App

1M+ Downloads
ഏത് പ്രായ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സർഗ്ഗാത്മകതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1956ൽ ദേശീയ ബാല ഭവനം സ്ഥാപിതമായത് ?

A3 വയസ്സ് 10 വയസ്സ് വരെ

B5 വയസ്സ് മുതൽ 16 വയസ്സ് വരെ

C10 മുതൽ 18 വയസ്സ് വരെ

D7 വയസ്സ് മുതൽ 14 വയസ്സ് വരെ

Answer:

B. 5 വയസ്സ് മുതൽ 16 വയസ്സ് വരെ

Read Explanation:

ദേശീയ ബാലഭവൻ (National Bal Bhavan)

  • ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം
  • ഇന്ത്യൻ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലും ധനസഹായത്തോടെയും പ്രവർത്തിക്കുന്നു
  • 1956ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഇത് സ്ഥാപിച്ചത്.
  • 5 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സർഗ്ഗാത്മകതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്.
  • ദേശീയ ബാലഭവന്റെ ആദ്യ ചെയർപേഴ്സൺ :  ഇന്ദിരാഗാന്ധി
  • നിലവിൽ, ഇന്ത്യയിൽ ഉടനീളം 73 ബാലഭവനുകൾ ഉണ്ട്

ദേശീയ ബാലശ്രീ ബഹുമതി ( National Bal Shree Honour )

  • കുട്ടികൾക്കായി ദേശീയ ബാലഭവൻ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം.
  • 9-16 വയസ്സിനിടയിലുള്ള, സർഗ്ഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന കുട്ടികൾക്കാണ് നൽകുന്നത്.
  • ബഹുമതിയിൽ ഫലകവും, സർട്ടിഫിക്കറ്റും വിദ്യാഭ്യാസ വിഭവങ്ങളും, ക്യാഷ് പ്രൈസും ഉൾപ്പെടുന്നു.
  • ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് മാനവ വിഭവശേഷി വികസന മന്ത്രിയാണ് പുരസ്കാരം നൽകുന്നത്.
  • പ്രധാൻ മന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം കഴിഞ്ഞാൽ ഇന്ത്യയിൽ കുട്ടികൾക്ക് നൽകപ്പെടുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദേശീയ ബാലശ്രീ ബഹുമതി

Related Questions:

In which city did Jyotiba Phule with his wife start India's first girls' school in 1848?

ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
i) അദ്ദേഹം 1828-ൽ ജനിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു.
ii) അദ്ദേഹം അക്കാദമിക് അസോസിയേഷൻ സ്ഥാപിച്ചു.
iii) അദ്ദേഹത്തിന് ഫ്രഞ്ച് വിപ്ലവത്തിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു.
iv) അദ്ദേഹത്തിന്റെ അനുയായികൾ ഒന്നടങ്കം 'യംഗ് ബംഗാൾ' എന്നറിയപ്പെട്ടു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

Of the following which were a major advance in the position of the British Government :

(i) Mont-Ford Reforms

(ii) The Cripps Proposals

(iii) Government of India Act of 1935

(iv) Indian Independence Act of 1947

ഇന്ത്യയുടെ ദേശീയ മുദ്രയിലെ "സത്യമേവ ജയതേ" ഏത് ഉപനിഷത്തിലെ മന്ത്രമാണ്?

സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട വാർഷിക സമ്മേളനം നടന്നത് എവിടെ വെച്ചാണ്?