Challenger App

No.1 PSC Learning App

1M+ Downloads
ഏത് മാസത്തിലാണ് ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലാവുന്നത് ?

Aജനുവരി

Bമാർച്ച്

Cനവംബർ

Dജുലായ്

Answer:

D. ജുലായ്

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വട ക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITC/ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITC/ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

Which of the following statements are correct?

  1. The tropical easterly jet has a maximum speed of about 90 kmph in June.

  2. The easterlies are significant for rainfall during southwest monsoon.

  3. The subtropical westerly jet is more active during summer months.

In which region of India does the temperature tend to increase from the coast to the interior during the hot weather season, rather than decrease from north to south?
നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ് ?
During the cold weather season in India, which winds prevail over the country, bringing local rainfall known as 'Mahawat' important for 'rabi' crops?
South west monsoon first reaches in which Indian state ?