Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് പൈതാൻ ഹൈഡ്രോ-ഇലക്ട്രിക് പ്രൊജക്റ്റ് നിർമ്മിച്ചത് ?

Aജർമ്മനി

Bഫ്രാൻസ്

Cജപ്പാൻ

Dറഷ്യ

Answer:

C. ജപ്പാൻ

Read Explanation:

ഗോദാവരി നദിയിലാണ് പൈതാൻ (ജായക്വാടി) ഹൈഡ്രോ-ഇലക്ട്രിക് പ്രൊജക്റ്റ് നിർമിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ജായക്വാടി ഗ്രാമത്തിലെ പൈതാൻ താലൂക്കിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിലെ 80% വെള്ളവും ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്. ലാൽ ബഹാദൂർ ശാസ്ത്രി തറക്കല്ലിട്ട ഈ പ്രൊജക്റ്റ് 1976 -ൽ ഇന്ദിരാ ഗാന്ധിയാണ് ഉദ്‌ഘാടനം ചെയ്തത്.


Related Questions:

Which dam is built on the Mahanadi?

ഭക്രാനംഗൽ അണക്കെട്ട് മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.

2.9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു.

3.ഈ അണക്കെട്ട് ഗോവിന്ദ് സാഗർ തടാകത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്നു.

താഴെപ്പറയുന്നവയിൽ കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നത് ഏത് അണക്കെട്ടാണ്?
The Dam Rehabilitation and Improvement Project was started in which year?
ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?