App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്?

A1991

B1993

C1998

D2001

Answer:

A. 1991

Read Explanation:

പുത്തൻസാമ്പത്തിക നയം

  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24
  • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു
  • ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്
  • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്
  • പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം
  • പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി രൂപം കൊണ്ട ആശയങ്ങൾ - ഉദാരവൽക്കരണം ,സ്വകാര്യവൽക്കരണം , ആഗോളവൽക്കരണം
  • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്
  • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം
  • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്

Related Questions:

1950 - 1992 കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് ബോപ്പ് പ്രതിസന്ധി നേരിടേണ്ടിവന്നത് ഇനിപ്പറയുന്ന കാരണങ്ങളിൽ ഏതാണ് ?

a) ഉയർന്ന ഇറക്കുമതി

b) കുറഞ്ഞ കയറ്റുമതി

c) കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

എന്തുകൊണ്ടാണ് ഇന്ത്യയിൽ വ്യാവസായിക മേഖലയുടെ വളർച്ച മന്ദഗതിയിലായത്?

എ. കുറഞ്ഞ ഇറക്കുമതിയും കുറഞ്ഞ നിക്ഷേപവും ലഭിക്കുന്നത് കാരണം

ബി. പൊതുവരുമാനം വർധിച്ചതാണ് കാരണം

സി. കയറ്റുമതിയിൽ നിന്നുള്ള മികച്ച പ്രതികരണമാണ് കാരണം

ഡി. വ്യവസായങ്ങളിലെ തൊഴിലാളികളുടെ കുറവ് കാരണം

എത്ര വ്യവസായങ്ങൾ പൂർണമായും പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്?

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുള്ള  വ്യവസായങ്ങൾ ഏതെല്ലാം?

എ.ആറ്റോമിക് ഊർജ്ജം

ബി.ആറ്റോമിക് എനർജിയുടെ ഷെഡ്യൂളിന് കീഴിലുള്ള ധാതുക്കൾ.

സി.റെയിൽ ഗതാഗതം

നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?