Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംഭവം മനുഷ്യാവകാശങ്ങളുടെ ആദ്യരേഖയായി കണക്കാക്കുന്നു ?

Aമാഗ്ന കാർട്ട

Bഹേബിയസ് കോർപ്പസ്

Cസൈറസ് സിലിണ്ടർ

Dയുണൈറ്റഡ് നേഷൻസ് ചാർട്ടർ

Answer:

C. സൈറസ് സിലിണ്ടർ

Read Explanation:

മനുഷ്യാവകാശം

  • മനുഷ്യൻ ജനിക്കുന്നതിലൂടെ ലഭിക്കുന്ന അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.

  • വർഗ്ഗം, മതം, ഭാഷ, ദേശീയത, ജാതി, ലിംഗഭേദം എന്നിവയെ ആശ്രയിക്കാതെ എല്ലാവർക്കും ഒരുപോലെ ബാധകം.

  • നീതീകരിക്കാവുന്നതും നിയമ പരവുമായ അവകാശ വാദങ്ങളെയാണ് അവകാശം എന്ന് പറയുന്നത് 

  • ഏതൊരു മനുഷ്യനുമുള്ള മൗലികവും, അടിസ്ഥാനപരവും, ജൻമസിദ്ധവും, സ്വാഭാവികവുമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ

539 BC – സൈറസ് മഹാൻ (Cyrus the Great)

  • ബാബിലോൺ കീഴടക്കിയ ശേഷം അടിമകളെ മോചിപ്പിച്ചു.

  • മതസ്വാതന്ത്ര്യവും വർഗസമത്വവും പ്രഖ്യാപിച്ചു.

  • Cyrus Cylinder baked clay cylinder, മനുഷ്യാവകാശങ്ങളുടെ ആദ്യരേഖയായി കണക്കാക്കുന്നു.

  • പിന്നീട് UDHR (1948)യിലെ ആദ്യ നാല് അനുച്ഛേദങ്ങൾക്ക് പ്രചോദനമായി.

1215 – Magna Carta

  • ഇംഗ്ലണ്ടിലെ രാജാവായ ജോൺ ഒപ്പുവച്ചത്.

  • Rule of Law എന്ന ആശയം അവതരിപ്പിച്ചു.

  • എല്ലാവർക്കും നിയമപരമായ സംരക്ഷണം നൽകണമെന്ന് ഉറപ്പാക്കി.

  • രാജാവിന്റെ അധികാരം നിയന്ത്രിച്ചു.

1689 – English Bill of Rights

  • William III & Mary II ഒപ്പുവെച്ചു.

  • ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നു.

  • ഭാരണപരമായ രാജത്വം (Constitutional Monarchy) സ്ഥാപിക്കാൻ വഴിതെളിച്ചു.

  • പിന്നീട് U.S. Bill of Rights (1791)-ന് പ്രചോദനമായി


Related Questions:

അരിസ്റ്റോട്ടിൽ ഏത് തരം സ്വത്ത് ഉടമസ്ഥതയെയാണ് പിന്തുണച്ചത് ?
ഇന്നത്തെ ആധുനിക രാഷ്ട്രങ്ങളിൽ നേരിട്ടുള്ള ജനാധിപത്യം എന്തുകൊണ്ട് പ്രായോഗികമല്ല ?
രാഷ്ട്രതന്ത്രശാസ്ത്രം എന്താണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ഡേവിഡ് ഈസ്റ്റണിന്റെ നിർവചനം ?
ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയെ എന്ത് പറയുന്നു ?

ഫെഡറൽ, ഏകായത്ത ഗവൺമെൻ്റുകൾ തമ്മിൽ ശരിയായ പ്രസ്താവന ഏത്?

  1. ഫെഡറൽ ഗവൺമെൻ്റിൽ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിച്ചു നൽകുന്നു.
  2. ഏകായത്ത ഗവൺമെൻ്റിൽ എല്ലാ അധികാരവും പ്രാദേശിക സർക്കാരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  3. ഫെഡറൽ ഭരണത്തിൽ സാധാരണയായി ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കും.
  4. ഏകായത്ത ഭരണത്തിൽ നിയമനിർമ്മാണ സഭ എപ്പോഴും ദ്വിമണ്ഡലമായിരിക്കും.