App Logo

No.1 PSC Learning App

1M+ Downloads
ഏത് സ്വതന്ത്രസമര സേനാനിയുടെ ജന്മവാർഷിക ദിനമാണ് ' ജൻജാതിയ ഗൗരവ് ദിവസ് ' എന്ന പേരിൽ ആഘോഷിക്കുന്നത് ?

Aതിരോട്ട് സിംഗ്

Bറാണി ഗൈഡിൻലിയു

Cഅല്ലൂരി സീതാ റാം രാജു

Dബിർസ മുണ്ട

Answer:

D. ബിർസ മുണ്ട

Read Explanation:

ബിർസ മുണ്ട

  • പത്തൊൻപതാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമര നേതാവ്.
  • റാഞ്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികൾ നടത്തിയ "ഉൽഗുലാന്"സമരത്തിൻ്റെ നേതാവ്.
  • ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു ആദിവാസി നേതാവ്.
  • മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച "ആരണ്യേ അധികാർ"(1979) എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ബിർസ മുണ്ടയാണ്.
  • 2021ൽ കേന്ദ്രമന്ത്രിസഭ, ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ സ്മരിക്കാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് 'ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ചു

Related Questions:

തമിഴ്നാട്ടിൽനിന്ന് വന്ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതാര് ?
Who among the following is also known as the ‘Bismarck of India’?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

  1. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
  2. ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു
  3. ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു
  4. മരണാനന്തര ബഹുമതിയായി "ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്
    "മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്.' ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടേതാണ് ?
    'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?