App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?

Aകാവേരി

Bബ്രഹ്മപുത്ര

Cഗംഗ

Dയമുന

Answer:

B. ബ്രഹ്മപുത്ര

Read Explanation:

ബ്രഹ്മപുത്ര

  • ഉത്ഭവം - മാനസരോവറിലെ തടാകത്തിനടുത്ത് കൈലാസ പർവ്വതത്തിലെ ചെമ-യുങ്-ദുങ് ഹിമാനി
  • ആകെ നീളം - 2900 കിലോമീറ്റർ
  • ഇന്ത്യയിലൂടെ ഒഴുകുന്ന നീളം : 916 കിലോമീറ്റർ
  • പതന സ്ഥാനം - ബംഗാൾ ഉൾക്കടൽ
  • ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്

ബ്രഹ്മപുത്ര നദീതടം വ്യാപിച്ചിരിക്കുന്ന രാജ്യങ്ങൾ

  • ഇന്ത്യ
  • ചൈന (ടിബറ്റ്)
  • ബംഗ്ലാദേശ്
  • നേപ്പാൾ
  • ഭൂട്ടാൻ

ബ്രഹ്മപുത്രയുടെ പേരുകൾ

  • ബ്രഹ്മപുത്ര എന്ന പേരിൻറെ അർത്ഥം : ബ്രഹ്മാവിൻറെ പുത്രൻ
  • ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്‌പോ 
  • സാങ്‌പോ  എന്ന പേരിൻറെ അർത്ഥം : ശുദ്ധീകരിക്കുന്നത്.
  • ബ്രഹ്മപുത്രയുടെ ഉപരിപാതയുടെ ടിബറ്റൻ നാമം - യാർലംഗ് സാങ്‌പോ 
  • ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന
  • ദിഹാങ്ങ് എന്ന പേരില്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്നു
  • ബ്രഹ്മപുത്രയുടെ പ്രാചീന നാമം - ലൗഹിത്യ

  • വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നദി
  • പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യന്‍ നദി
  • ഗംഗയുമായി ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി
  • അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
  • അസം താഴ് വരയിലൂടെ ബ്രഹ്മപുത്ര നദി ഒഴുകുന്നത് ഏകദേശം ദൂരം 750 കിലോമീറ്റർ ആണ്
  • ബ്രഹ്മപുത്രയെയും മാനസരോവറിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം - മറിയം ലാ ചുരം/മായും ലാ ചുരം

  • ഏറ്റവും കൂടുതല്‍ ഒഴുക്കുള്ള ഇന്ത്യന്‍ നദി 
  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
  • ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി
  • ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
  • "ഇന്ത്യയിലെ ചുവന്ന നദി"

ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികൾ :

  • ദിബാങ്
  • കാമോങ്
  • ധനുശ്രീ
  • ടീസ്റ്റ (ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി)
  • മനാസ്
  • സുബൻസിരി (ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി)

Related Questions:

Which one of the following rivers originates from the Dudhatoli hills and joins the Ganga at Kannauj?
നമാമി ഗംഗ പ്ലാൻ ആരംഭിച്ച വർഷം ഏതാണ് ?
Which of the following rivers is known by the name Dihang when it enters India from Tibet?
ഇന്ദ്രാവതി, ശബരി എന്നിവ ഏതു നദിയുടെ പോഷക നദികളാണ്?

ദാമോദർ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി.

2.ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്.

3.492 കിലോമീറ്ററാണ് ദാമോദർ നദിയുടെ നീളം.