App Logo

No.1 PSC Learning App

1M+ Downloads
ഏഴാംക്ലാസിലെ ഗീത എന്ന പെൺകുട്ടി ഇടയ്ക്കിടെ ലൈബ്രറിയിൽ പോകാറുണ്ട്. ലൈബ്രറിയിൽ ഏതൊക്കെ ഷെൽഫിൽ ഏതൊക്കെ പുസ്തകങ്ങൾ ഉണ്ടെന്നും അവൾക്ക് നന്നായി അറിയാം. ലൈബ്രറിയെ കുറിച്ച് ഗീത സ്വായത്തമാക്കിയ ഈ ധാരണയ്ക്ക് അടിസ്ഥാനം ?

Aആശയഭൂപടം

Bവൈജ്ഞാനിക ഭൂപടം

Cമാനസിക ഭൂപടം

Dഓർമച്ചിത്രം

Answer:

B. വൈജ്ഞാനിക ഭൂപടം

Read Explanation:

വൈജ്ഞാനിക പ്രക്രിയ (Cognitive Process):

    ലോകവുമായി സംവദിക്കാനും, നമ്മുടെ അനുഭവങ്ങളെ വ്യാഖ്യാനിക്കാനും സഹായിക്കുന്ന, മാനസിക പ്രക്രിയകളെയാണ് കോഗ്നിറ്റീവ് പ്രക്രിയകൾ എന്ന് വിളിക്കുന്നത്.

കോഗ്നിറ്റീവ് പ്രക്രിയകൾ:

  1. സംവേദനം (Sensation)
  2. പ്രത്യക്ഷണം (Perception)
  3. ആശയ രൂപീകരണം (Concept Formation)

 

വിജ്ഞാനം:

     വിജ്ഞാനം എന്നത്, Cognition അറിവിന്റെ സമ്പാദനം, സംസ്കരണം, ഓർഗനൈസേഷൻ, ഉപയോഗം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന മാനസിക പ്രവർത്തനങ്ങളാണ്.

 

വൈജ്ഞാനിക പ്രവർത്തനങ്ങൾ:

     വൈജ്ഞാനിക പ്രവർത്തനങ്ങൾ (Cognitive functions) എന്നത് ഉയർന്ന മാനസിക കഴിവുകളും, പഠനം, തീരുമാനമെടുക്കൽ, ചിന്ത, പ്രശ്ന പരിഹാരം തുടങ്ങിയ ബൗദ്ധിക പ്രക്രിയകളുമാണ്.

 

 


Related Questions:

ഭാഷയെ സ്വനിമം ,രൂപിമം,പദം, വാക്യം എന്നിങ്ങനെയുള്ള ഭാഗങ്ങളായി കണ്ടു സമഗ്രതയിലേക്ക് കടക്കുകയല്ല, മറിച്ച് സമഗ്രമായി കണ്ടു ഭാഗങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് എന്ന സമീപനം അറിയപ്പെടുന്നത്?
ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുമ്പോൾ അധ്യാപകൻ എന്ന നിലയിൽ താങ്കൾ ഊന്നൽ നൽകുക ?
വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യം ?
ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്
Reality Therapy was developed by: