App Logo

No.1 PSC Learning App

1M+ Downloads
ഐക്യകേരളം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് ആദ്യമായി പുതിയ സിലബസ് നിലവിൽവന്നതെന്ന് ?

A1973-74

B1970-71

C1961-62

D1956-57

Answer:

A. 1973-74

Read Explanation:

  • 1956 നവംബർ 1 ന് കേരളം രൂപീകൃതമാകുന്നതിനു മുമ്പ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്ന് പ്രദേശമായാണ് ഭരണം നടത്തിയിരുന്നത്.
  • ഐക്യകേരളം നിലവിൽ വന്ന ശേഷം ഇ എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് വിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുകയും 1959-ൽ കേരള വിദ്യാഭ്യാസ നിയമവും ചട്ടവും വികസി പ്പിക്കുകയും ചെയ്തത്.
  • 1961- ൽ ദേശീയതലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുകയും ത്രിഭാഷാപദ്ധതി അംഗീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി കേരളത്തിൽ അത് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. 
  • 1962 - ൽ ലോവർ പ്രൈമറി (1- 4) ക്ലാസ്സുകളിലേക്കുള്ള സിലബസ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി മുൻ പാഠ്യപദ്ധതികളുടെ പരിമിതികൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് 1962 ലെ പരിഷ്കരണം നടത്തിയത്.
  • 1970 ലും പരിഷ്കരണം നടന്നു.
  • മനഃശാസ്ത്രജ്ഞനായ ബെഞ്ചമിൻ ബ്ലൂമിന്റെ (ടാക്സോണമി ഓഫ് എജുക്കേഷണൽ ഒബ്ജക്ടീവ്സ്) സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള രീതിയാണ് അവലംബിച്ചത്.
  • 1970-711-4 ക്ലാസുകളുടെയും 1971-72 ൽ  5-8 ക്ലാസുകളിലെയും സിലബസ് പരിഷ്കരിച്ചു.
  • ഉയർന്ന ക്ലാസുകളിലേക്ക് 1973-74 ൽ പുതിയ സിലബസ് നിലവിൽവന്നു.
  • 1980-81 ൽ വീണ്ടും പാഠ്യപദ്ധതി പരിഷ്ക രിച്ചു. സിലബസ്സിന്റെ ആമുഖത്തിൽ പൊതു വിദ്യാഭ്യാസ ലക്ഷ്യം പ്രഖ്യാപിക്കുന്നുണ്ട്.
  • 1986 - ലെ ദേശീയ വിദ്യാഭ്യാസത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് 1990-91 വർഷം പാഠ്യ പദ്ധതി പരിഷ്കരിച്ചു.
  • 1993 - ലെ പ്രൊഫസർ യശ്പാൽ കമ്മറ്റി നിർദേശങ്ങളെ തുടർന്ന് 1994 - ലാണ് എം.എൽ.എൽ. പദ്ധതി അഥവാ അവശ്യപഠന നിലവാര പദ്ധതി (Minimum Level of Learning) നിലവിൽ വരുന്നത്.

Related Questions:

ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
2023 സെപ്റ്റംബറിൽ കണ്ടെത്തിയ സൂക്ഷ്മ ജലകരടിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ് ?
വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികൾ ബഹിരാകാശ ദൗത്യത്തിനുള്ള റോക്കറ്റുകളുടെ മോഡല്‍ നിര്‍മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത ദൗത്യത്തിന്റെ പേരെന്താണ് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്)നിലവിലെ വൈസ് ചാൻസലർ ആരാണ്?