App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ 'വേൾഡ് ഫുഡ് പ്രോഗ്രാം' രൂപീകരിക്കപ്പെട്ട വർഷമേത് ?

A1950

B1951

C1960

D1961

Answer:

D. 1961

Read Explanation:

  • ഐക്യരാഷ്ട്രസഭയുടെ ഒരു ശാഖയായ 'വേൾഡ് ഫുഡ് പ്രോഗ്രാം' അഥവാ ലോക ഭക്ഷ്യ പദ്ധതി (ഡബ്ള്യു.എഫ്.പി) ലോകത്തിലെ ഏറ്റവും വലിയ മാനുഷികോപകാര സംഘടനയാണ്.
  • ആഗോളമായി വിശപ്പിനെ നേരിടലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലുമാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
  • ഓരോ വർഷവും 83 രാജ്യങ്ങളിലായി ശരാശരി 91.4 ദശലക്ഷം ആളുകൾക്ക് സംഘടന ഭക്ഷ്യസഹായം നൽകുന്നുണ്ട്.
  • റോം ആസ്ഥാനമായുള്ള സംഘടനയ്ക്ക് ലോകമെമ്പാടുമുള്ള 80 ലധികം രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്.

Related Questions:

സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
When was the South Asian Association for Regional Co-operation (SAARC) formed?

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി ഫോർ(G4) രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.

2.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗത്വത്തിനായി പരസ്പരം പിന്തുണ നൽകുന്ന നാല് രാജ്യങ്ങളാണ് G4 രാജ്യങ്ങൾ.

ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?