Challenger App

No.1 PSC Learning App

1M+ Downloads
ഐ.ടി. നിയമത്തിലെ ഏത് വകുപ്പാണ് സൈബർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 66D

Bവകുപ്പ് 66C

Cവകുപ്പ് 66B

Dവകുപ്പ് 66F

Answer:

D. വകുപ്പ് 66F

Read Explanation:

സെക്ഷൻ 66 B 

  • Data മോഷണമോ മോഷ്ടിയ്ക്കപ്പെട്ട ഇലക്ട്രോണിക് വസ്തു സ്വീകരിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

സെക്ഷൻ 66 C 

  • Identity Theft -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ
  • മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു

സെക്ഷൻ 66 D

  • ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. 
  • ഈയൊരു കുറ്റത്തിന് മൂന്നു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്. 

സെക്ഷൻ 66 F

  • Cyber terrorism -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് ജാമ്യം ലഭിക്കില്ല. ജീവപര്യന്തം തടവ് ശിക്ഷയാണ് ശിക്ഷയായി ലഭിക്കുന്നത്.

Related Questions:

ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതു കുറ്റകൃത്യമാണ് ?

A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം. 

The Section and punishment for cyber terrorism as per Information Technology (Amendment) 2008 is :
ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?
പകർപ്പവകാശ ലംഘനം ഉൾപ്പെട്ടാൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥന നിരസിക്കാൻ ആർക്കാണ് അധികാരം?