ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.Aസഹസംയോജക ബന്ധനംBഅയോണിക ബന്ധനംCഹൈഡ്രജൻ ബന്ധനംDവാൻ ഡെർ വാൾസ് ബന്ധനംAnswer: C. ഹൈഡ്രജൻ ബന്ധനം Read Explanation: ഹൈഡ്രജൻ ബന്ധനത്തിന്റെ സവിശേഷതകൾ:ജലത്തിന്റെ സവിശേഷ സ്വഭാവങ്ങൾക്ക് ഒരു കാരണം തന്മാത്രകൾക്കിടയിലുള്ള ഹൈഡ്രജൻ ബന്ധനമാണ്.ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം, ഹൈഡ്രജൻ ബന്ധനമാണ്.ഫ്ലൂറിൻ, ഓക്സിജൻ, നൈട്രജൻ എന്നീ മൂലകങ്ങളുമായി സഹസംയോജക ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഹൈഡ്രജനാണ് സാധാരണയായി ഹൈഡ്രജൻ ബന്ധനത്തിലേർപ്പെടുന്നത്.അമോണിയ, ഹൈഡ്രജൻ ഫ്ലൂറൈഡ് എന്നീ തന്മാത്രകളും പ്രോട്ടീൻ, ന്യൂക്ലിക് ആസിഡ് എന്നീ ജൈവ തന്മാത്രകളും, ഹൈഡ്രജൻ ബന്ധനമുള്ള തന്മാത്രകൾക്ക് ഉദാഹരണങ്ങളാണ്. Read more in App