Challenger App

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ തീരപ്രദേശം അറിയപ്പെടുന്നത് ?

Aകൊങ്കൺ സമതലം

Bഉത്കൽ സമതലം

Cമലബാർ തീരസമതലം

Dകൊറമണ്ടൽ സമതലം

Answer:

B. ഉത്കൽ സമതലം

Read Explanation:

പൂർവ്വ തീരസമതലം

  • ഗംഗാനദി മുതൽ കന്യാകുമാരി മുനമ്പുവരെ നീണ്ടുകിടക്കുന്നതാണ് പൂർവ്വ തീരസമതലം.

  • പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കൂടിയവയാണ്.

  • ഉയർത്തപ്പെട്ട തീരത്തിനുദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ.

  • പടിഞ്ഞാറൻ തീരസമതലത്തേക്കാൾ വിസ്തൃതമാണ് കിഴക്കൻ തീരസമതലം.

  • കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവതീരങ്ങളിൽ വിശാലമായ ഡൽറ്റകൾ സൃഷ്ടിക്കുന്നു. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദി കളുടെ ഡെൽറ്റകൾ ഇവയിൽ ഉൾപ്പെടുന്നു. 

  • പൂർവ്വ തീരസമതലത്തെ വടക്കൻ തീരമെന്നും കോറമാൻഡൽ തീരമെന്നും രണ്ടായി തിരിക്കുന്നു.

  • കന്യാകുമാരി മുതൽ കൃഷ്‌ണാനദിയുടെ അഴിമുഖം വരെ കോറമാൻഡൽ തീരമെന്നും അവിടുന്ന് സുന്ദർബൻസ് വരെയുള്ള ഭാഗം നോർത്ത് സിർക്കാർ എന്നും അറിയപ്പെടുന്നു.

  • ചോള സാമ്രാജ്യത്തെ തമിഴിൽ ചോളമണ്ഡലം എന്നാണ് അറിയപ്പെട്ടിരുന്നത്. 

  • ഇത് ലോപിച്ചാണ് കോറമാൻഡൽ എന്ന പദം ഉണ്ടായത്.

  • ഒഡീഷയുടെ തീരപ്രദേശം ഉത്കൽ സമതലം എന്നറിയപ്പെടുന്നു.

  • ഒഡീഷയിലെ ചിൽക്ക തടാകം പൂർവ്വ തീരസമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

  • വടക്ക് കിഴക്കൻ മൺസൂണിൻ്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.

  • ഇന്ത്യയുടെ പൂർവതീര സമതലത്തിൻ്റെ തെക്കൻ ഭാഗം കോറമാൻഡൽ തീരം എന്നറിയപ്പെടുന്നു 

  • വടക്കു കിഴക്കൻ മൺസൂണിലൂടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തീരസമതലം - കൊറമാണ്ടൽ

  • പശ്ചിമതീരവും പൂർവ്വതീരവും സന്ധിക്കുന്നത് കന്യാകുമാരിയിലാണ്

  • കോറമാണ്ടൽ തീരം അവസാനിക്കുന്ന പോയിന്റ് - ഫാൾസ് ഡിവി പോയിന്റ്


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മലബാർ തീരത്തിലുള്ള കായലുകളെ മൽസ്യബന്ധനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും പ്രയോജനപ്പെടുത്തുന്നു.
  2. പശ്ചിമതീര സമതലങ്ങളുടെ മദ്ധ്യഭാഗം താരതമ്യേന ഇടുങ്ങിയവയും തെക്കും വടക്കും ഭാഗങ്ങൾ വിസ്തൃതി ഏറിവരുന്നവയുമാണ്.
  3. താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീര സമതലങ്ങൾ. 
  4. ഇന്ത്യയുടെ പ്രധാന ഭൂപദേശത്തിന്റെ ഭാഗമായിരുന്നതും പശ്ചിമതീരത്ത് സ്ഥിതി ചെയ്തിരുന്നതുമായ ദ്വാരക പട്ടണം കടലിൽ താഴ്ന്നു പോയി എന്ന് വിശ്വസിക്കപ്പെടുന്നു. 
    Which of the following is a major reason why the Eastern Coastal Plains lack natural deep-water harbours?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. തീരസമതലത്തെ പശ്ചിമ തീരസമതലമെന്നും പൂർവ്വതീരസമതലമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
    2. ഡെക്കാൺ പീഠഭൂമിയെ ചുറ്റി 6100 കി.മീ. ദൈർഘ്യമുള്ള തീരദേശം ഉപദ്വീപീയ ഇന്ത്യയ്ക്കുണ്ട്.
    3. തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമാണ് എക്കൽ മണ്ണ്
    4. ഗുജറാത്തിലെ കച്ച്-കത്തിയവാർ തീരം പശ്ചിമ തീരത്തിന് ഉദാഹരണമാണ്.
      The northern part of East Coast is called?
      "ചാകര" എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ: