Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നടന്ന 1919 ലെ പാരീസ് സമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടികൾ ഇവയിൽ ഏതെല്ലാം ആയിരുന്നു ?

  1. സെയിൻ്റ്-ജെർമെയ്ൻ-എൻ-ലെയ് ഉടമ്പടി
  2. ന്യൂലി-സുർ-സീൻ ഉടമ്പടി
  3. ട്രയാനോൺ ഉടമ്പടി

    Aഇവയെല്ലാം

    B3 മാത്രം

    C1, 3 എന്നിവ

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    1919 ലെ പാരീസ് സമാധാന സമ്മേളനം 

    • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകളെ പറ്റി ആലോചിക്കുവാൻ 1919 ജനുവരിയിൽ സഖ്യശക്തികൾ പാരിസിൽ സമ്മേളിച്ചു.
    • പരാജിത രാഷ്ട്രങ്ങളെയൊന്നും സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ല
    • ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോർജ്, അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ, ഫ്രഞ്ച് പ്രധാനമന്ത്രി ക്ലമെന്സോ എന്നിവരാണ് സമാധാന വ്യവസ്ഥകൾക്ക് രൂപം നൽകിയത്

    പാരീസ് സമാധാന വ്യവസ്ഥയിൽ പ്രധാനമായും അഞ്ചു ഉടമ്പടികൾ ഉണ്ടായിരുന്നു:

    1. ജർമ്മനിയുമായി വെർസൈൽസ് ഉടമ്പടി
    2. ഓസ്ട്രിയയുമായുള്ള സെയിൻ്റ്-ജെർമെയ്ൻ-എൻ-ലെയ് ഉടമ്പടി
    3. ബൾഗേറിയയുമായുള്ള ന്യൂലി-സുർ-സീൻ ഉടമ്പടി
    4. ഹംഗറിയുമായി ട്രയാനോൺ ഉടമ്പടി
    5. തുർക്കിയുമായി സെവ്രെസ് ഉടമ്പടി

     


    Related Questions:

    Which battle in 1916 was known for the first use of tanks in warfare?
    രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
    To establish its dominance in Central Europe and Balkan Provinces, Germany planned to unite the .................
    പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്ന 14 ഇന തത്വങ്ങൾ (FOURTEEN POINTS) രൂപീകരിച്ചത് ആരാണ്?
    Fascism developed very rapidly in: