App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്?

Aഏപ്രിൽ 2, 1915

Bഏപ്രിൽ 6,1916

Cഏപ്രിൽ 2, 1917

Dഏപ്രിൽ 6, 1917

Answer:

D. ഏപ്രിൽ 6, 1917

Read Explanation:

യു-ബോട്ട് യുദ്ധവും,അമേരിക്കയുടെ രംഗപ്രവേശവും 

  • യു-ബോട്ട് യുദ്ധം,അറ്റ്ലാൻ്റിക് യുദ്ധം എന്നും അറിയപ്പെടുന്നു 
  • ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അന്തർവാഹിനികളും (യു-ബോട്ടുകൾ) സഖ്യകക്ഷികളുടെ കപ്പലുകളും തമ്മിലുള്ള ഒരു നാവിക സംഘട്ടനമായിരുന്നു ഇത് 
  • 1915-ൽ അന്തർവാഹിനികൾ ഉപയോഗിച്ച് ജർമ്മനി ബ്രിട്ടീഷ് പാസഞ്ചർ ലൈനറായിരുന്ന ആർഎംഎസ് ലുസിറ്റാനിയ എന്ന കപ്പലിനെ മുക്കി
  • ഈ സംഭവം അമേരിക്കക്കാരുൾപ്പെടെ 1,000-ലധികം സാധാരണക്കാരുടെ മരണത്തിന് കാരണമായി
  • ഇതോടെ ജർമ്മനിയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വന്നു 
  • 1917 ഏപ്രിലിൽ അമേരിക്ക ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിൽ രംഗപ്രവേശം ചെയ്തു
  • ഇത് ആത്യന്തികമായി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

Related Questions:

ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആവിർഭവിച്ച ഒരു പുതിയ രാജ്യം ?
Which treaty's terms were strongly opposed by the Nazi Party?
ഒന്നാം ലോക മഹായുദ്ധത്തിൽ വിഷ വാതകം ആദ്യമായി പ്രയോഗിക്കപ്പെട്ട നഗരം ഏത്?
Which of the following were the main members of the Triple Entente?